തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഇരട്ട ആത്മഹത്യാ കേസില്‍ ലേഖയുടെ മരണമെഴിപുറത്ത്. രക്ഷിക്കാനെത്തിയവരോടു ലേഖ പറഞ്ഞു, ‘എന്നെ രക്ഷിക്കാന്‍ നോക്കേണ്ട, ഉത്തരവാദി ചന്ദ്രനാണ്’. മഞ്ചവിളാകത്ത് വീട്ടമ്മയായ ലേഖ മരണത്തിനു മുന്‍പ് ഇങ്ങനെ പറഞ്ഞുവെന്നു സമീപവാസിയുടെ മൊഴി. ഇത് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായേക്കും.
സംഭവം അറിഞ്ഞ് വീട്ടില്‍ ഓടിക്കൂടിയവരില്‍ ഒരാളാണു മൊഴി നല്‍കിയത്. മകള്‍ വൈഷ്ണവി സംഭവസ്ഥലത്തു മരിച്ചെങ്കിലും 90% പൊള്ളലേറ്റ ലേഖ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്ന് മണിക്കൂറിനു ശേഷമാണു മരണത്തിനു കീഴടങ്ങിയത്. റിമാന്‍ഡില്‍ കഴിയുന്ന, ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മയുടെ സഹോദരീ ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.
ബാങ്കിലെ ചില ജീവനക്കാരോട് ഹാജരാകാന്‍ വാക്കാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച മന്ത്രിവാദിയെക്കുറിച്ച് അന്വേഷണം തുടരുകയാണ്. വൈഷ്ണവിയുടെ സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചെങ്കിലും അധ്യാപകര്‍ക്കു വിഷയത്തെക്കുറിച്ചു കൂടുതലറിയില്ല.
റിമാന്‍ഡില്‍ കഴിയുന്ന 4 പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ തീര്‍പ്പായില്ല. ഇന്നലെ പൊലീസ് വീട്ടിലെത്തി ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയുടെ മുറി തുറന്നു പരിശോധിച്ചിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…