India

കാലാവസ്ഥ പ്രതികൂലം !ഹിമാചലിൽ ഓൺലൈൻ വഴി വിവാഹം ചെയ്ത് കമിതാക്കൾ

കാലവർഷം സമാനതകളില്ലാതെ പെയ്തിറങ്ങിയതോടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായ ഹിമാചലിൽ നേരത്തെ നിശ്ചയിച്ച വിവാഹം മുടങ്ങാതിരിക്കാൻ വിഡിയോ കോൾ വഴി വിവാഹം ചെയ്ത് കമിതാക്കൾ.

കുളു സ്വദേശികളായ ആശിഷ് സിംഗിന്റെയും ശിവാനി ഠാക്കൂറിന്റെയും വിവാഹമാണ് വിഡിയോ കോൺഫറൻസ് വഴി നടന്നത്. മണ്ണിടിച്ചിൽ കാരണം വധുവിന്റെ വീട്ടിലേക്കുള്ള ‘ബരാത്ത്’ എന്ന വിവാഹ ഘോഷയാത്ര നടത്താൻ കഴിയാത്തതിനെ തുടർന്നാണ് വിഡിയോ കോൺഫറൻസ് വഴി വിവാഹം നടത്താൻ ബന്ധുക്കൾ തീരുമാനിച്ചത്.

ആചാരപ്രകാരം വധുവിന്റെ വീടായ ഷിംലയിലെ കോട്ഗറിൽ ഘോഷയാത്രയായി എത്തിയിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം അധികൃതർ വിവാഹ ഘോഷയാത്ര തടഞ്ഞു. ഇതോടെയാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവാഹ ചടങ്ങുകൾ നടത്താൻ കുടുംബങ്ങൾ തീരുമാനിച്ചത്. എല്ലാ ചടങ്ങുകളോടും കൂടിയാണ് വിഡിയോ കോൺഫറൻസ് വഴി വിവാഹം നടത്തിയത് എന്നാണ് അറിയാൻ സാധിക്കുന്നത്.

Anandhu Ajitha

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

2 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

2 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

4 hours ago