Kerala

സംസ്ഥാനത്തെ എട്ടുജില്ലകളില്‍ മറ്റന്നാള്‍ വരെ കടുത്ത ചൂട്; പകല്‍ സമയത്ത് കാപ്പി, ചായ പാനീയങ്ങള്‍ ഒഴിവാക്കാനും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ എട്ടുജില്ലകളില്‍ മറ്റന്നാള്‍ വരെ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍, 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചില നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്

*പകല്‍ 11 മണി മുതല്‍ 3 മണി വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം
*നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക
*രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ 3 വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക
*പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
*വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
*കുട്ടികളെ അവധി പ്രമാണിച്ച്‌ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

admin

Recent Posts

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി !കോഴിക്കോട് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചു !

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. ചികിത്സയിലായിരുന്ന പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിജേഷ് ശനിയാഴ്ച ജോലിസ്ഥലത്ത്…

38 mins ago

ഉഷ്ണതരംഗ സാധ്യത ! സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വരെ അടച്ചിടും !

ഉഷ്ണതരംഗ സാധ്യതയെത്തുടര്‍ന്ന് തിങ്കളാഴ്ച വരെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ…

54 mins ago

രാഹുലിന് പാകിസ്ഥാനിൽ ഫാൻസോ ?

പാകിസ്ഥാൻ നേതാക്കൾ എന്തിനാണ് രാഹുൽ ഗാന്ധിയെ സ്ഥിരമായി പുകഴ്ത്തിക്കൊണ്ടിരിക്കുന്നത് ?

2 hours ago