സുപ്രിയ സുലെ
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി (ശരദ് പവാർ വിഭാഗം). വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്നും ഇതേ യന്ത്രത്തിലൂടെയാണ് താൻ നാലുതവണ തിരഞ്ഞെടുക്കപ്പെട്ടതെന്നും എൻസിപി എംപി സുപ്രിയ സുലെ പാർലമെന്റിൽ വ്യക്തമാക്കി. യന്ത്രത്തിൽ പിഴവുണ്ടെങ്കിൽ അത് തന്റെ വിജയത്തെയും ബാധിക്കുമെന്നും അതിനാൽ യന്ത്രത്തിനെതിരെ സംസാരിക്കാൻ താനില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. വോട്ട് മോഷണം കോൺഗ്രസിന്റെ മാത്രം രാഷ്ട്രീയ അജണ്ടയാണെന്നും ഇതിൽ ഇൻഡി മുന്നണിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിലെ ഓരോ പാർട്ടിക്കും സ്വന്തം നിലപാടുകൾ സ്വീകരിക്കാൻ അവകാശമുണ്ടെന്നും തങ്ങൾ തങ്ങളുടെ വിഷയങ്ങൾ സ്വയം തിരഞ്ഞെടുക്കുമെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ തുടർച്ചയായ പരാജയങ്ങളാണ് കോൺഗ്രസിനെ ഇത്തരമൊരു നിലപാടിലേക്ക് നയിക്കുന്നതെന്ന വിലയിരുത്തൽ സഖ്യകക്ഷികൾക്കിടയിലുണ്ട്.
അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പരിഹസിച്ചുകൊണ്ട് ബിജെപി രംഗത്തെത്തി. തിരഞ്ഞെടുപ്പ് പരാജയങ്ങൾ മറച്ചുവെക്കാനുള്ള ഒഴികഴിവ് മാത്രമാണ് കോൺഗ്രസിന് ഈ ആരോപണങ്ങളെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് കുറ്റപ്പെടുത്തി. തെലങ്കാനയിലും കർണാടകയിലും വിജയിച്ചപ്പോൾ കോൺഗ്രസിന് വോട്ടിംഗ് യന്ത്രങ്ങളിൽ പരാതി ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റേത് ചരിത്രപരമായ വോട്ട് മോഷണമാണെന്നും 1952-ൽ ബി.ആർ. അംബേദ്കറെ തോൽപ്പിക്കാൻ വോട്ടുകൾ അസാധുവാക്കിയത് കോൺഗ്രസാണെന്നും ബിജെപി നേതാവ് സി.ടി. രവി ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ട് മോഷണം പ്രധാന വിഷയമാക്കാനുള്ള കോൺഗ്രസ് നീക്കത്തിന് സഖ്യകക്ഷികളുടെ ഈ പിന്മാറ്റം വലിയ തിരിച്ചടിയാണ് നൽകുന്നത്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…