രാഹുൽ ഗാന്ധി
ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ‘നോളജ്, ആറ്റിറ്റ്യൂഡ് ആൻഡ് പ്രാക്ടീസ്’ (KAP) സർവേ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത 83.61 ശതമാനം ആളുകളും ഇവിഎമ്മുകൾ വിശ്വസനീയമാണെന്ന് അഭിപ്രായപ്പെട്ടു. ഇവിഎമ്മുകൾ കൃത്യമായ ഫലം നൽകുന്നുവെന്ന് 69.39 ശതമാനം പേർ വിശ്വസിക്കുമ്പോൾ, 14.22 ശതമാനം പേർ ഈ കാര്യത്തിൽ ഉറച്ച വിശ്വാസം രേഖപ്പെടുത്തി. 5,100 പേരെ പങ്കെടുപ്പിച്ച് കർണാടകയിലെ നാല് അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷനുകളിലായി നടത്തിയ സർവേയിലാണ് വോട്ടിംഗ് മെഷീനുകൾക്ക് അനുകൂലമായ ഈ ഫലം ലഭിച്ചത്.
ഇവിഎമ്മുകളുടെ വിശ്വാസ്യതയെ നിരന്തരം ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധിക്കേറ്റ തിരിച്ചടിയാണ് ഈ സർവേ ഫലമെന്ന് ബിജെപി ആഞ്ഞടിച്ചു. ജനാധിപത്യം അപകടത്തിലാണെന്നും ഇവിഎമ്മുകൾ വഴി വോട്ടുകൾ മോഷ്ടിക്കപ്പെടുന്നുവെന്നും ആരോപിച്ച് രാഹുൽ രാജ്യം മുഴുവൻ സഞ്ചരിക്കുകയാണെന്നും, എന്നാൽ കർണാടകയിലെ ജനങ്ങൾ അതിന് കൃത്യമായ മറുപടി നൽകിക്കഴിഞ്ഞുവെന്നും ബിജെപി നേതാവ് ആർ. അശോക് വ്യക്തമാക്കി. ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിലും ഇവിഎമ്മിലും പൂർണ്ണ വിശ്വാസമുണ്ടെന്നും ഇത് കോൺഗ്രസിൻ്റെ മുഖത്തേറ്റ അടിയാണെന്നും ബിജെപി പരിഹസിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…