രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവും. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് ആവശ്യം. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നാണ് പരാതി. തനിക്ക് വലിയ മാനനഷ്ടം ഉണ്ടാകുകയും കുടുംബ ജീവിതം തകർക്കുകയും ചെയ്തു. മാതാപിതാക്കളുടെ ഏക മകനായ താൻ നാട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ ജോലിയുടെ ഭാഗമായി ഒറ്റയ്ക്കായിരുന്നു താമസം. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. പരാതിയും കേസുമായി യുവതി മുന്നോട്ടു പോയപ്പോൾ സംഭവത്തിൽ യഥാർത്ഥ ഇര താനായെന്നും വലിയ സൈബർ ആക്രമണം നേരിടേണ്ടി വന്നെന്നും ഭർത്താവ് പറയുന്നു. തന്നെ വ്യക്തിപരമായി തേജോവധം ചെയ്തു. മാനസികമായ തളർന്ന താൻ കേസുമായി മുന്നോട്ടു പോകും. ആവശ്യമെങ്കിൽ കൂടുതൽ തെളിവുകൾ കൈമാറുമെന്നും ഭർത്താവ് പരാതിയിൽ പറയുന്നു.
ഭർത്താവുമായുള്ള ബന്ധം വഷളായ സമയത്താണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രശ്നം പരിഹരിക്കാൻ ഇടപെടുകയാണ് ചെയ്തതെന്നുമായിരുന്നു രാഹുലിൻ്റെ വാദം. എന്നാൽ, ഇത് പൂർണമായി തള്ളുകയാണ് യുവതിയുടെ ഭർത്താവ്. പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ രാഹുൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നാണ് ചോദ്യം.
ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപമുള്ള രാജ്യം ! എഴുപതുകളിൽ എണ്ണയുടെ ആഗോള വില നിശ്ചയിക്കുന്ന ശക്തി ! പിന്നീട്…
ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവദേക്കർ. വെള്ളാപ്പള്ളിയെ…
സൈന്യവും പ്രതിപക്ഷവും ചതിച്ചു. വെനസ്വേലയിൽ പ്രെസിഡന്റിനെയും ഭാര്യയെയും ബന്ദിയാക്കി അമേരിക്കൻ സൈന്യം ! ഇനി വെനസ്വേല ഭരിക്കുക ഡൊണാൾഡ് ട്രമ്പ്.…
കോഴിക്കോട് ക്രിമിനൽ പങ്കാളിയുമായുള്ള താമസത്തിനിടെ ഉണ്ടായ ഹസ്നയുടെ മരണത്തിൽ ദുരൂഹത.അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. ഹസ്നയുടെ മരണത്തിനു പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി…
ടെക്നിക്കൽ മികവുണ്ടായിരുന്നെങ്കിലും ഒരൊറ്റ ടെക്നിക്കിൽ ഒതുങ്ങിയ സിനിമ. വിവാദങ്ങൾ സൃഷ്ടിച്ച് ഹിറ്റ് നേടാനുള്ള പതിവ് ശ്രമങ്ങൾ പോലും diesmal കാണാനില്ല.…
വിഷൻ 2026 ലക്ഷ്യമിട്ട് കേരളത്തിൽ ബിജെപി ശക്തമായ രാഷ്ട്രീയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നു. എ-ക്ലാസ് മണ്ഡലങ്ങളിലേക്കുള്ള കേന്ദ്രീകൃത പ്രവർത്തനം, നേതൃമാറ്റങ്ങളുടെ സൂചനകൾ,…