Kerala

മുഖ്യമന്ത്രിയുടെ ദൂതൻ തന്നെ വന്ന് കണ്ടിരുന്നു; ഹർജിയിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി സ്വപ്‌ന സുരേഷ്

കൊച്ചി: ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മുഖ്യമന്ത്രിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്ന ആൾ തന്നെ വന്ന് കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും, പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കിൽ കാലങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമെന്നും, കുട്ടികൾ ഒറ്റയ്ക്കാവുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് ഹർജിയിൽ സ്വപ്ന സുരേഷ് പറയുന്നു. രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഇന്ന് രാവിലെ പത്ത് മണിയോടെ പിൻവലിക്കണം. ഇത് പിൻവലിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ താനിതിന് തയ്യാറാകാതിരുന്നതോടെ, തന്നെ വളരെ രൂക്ഷമായ ഭാഷയിൽ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറയുന്നു. ഇയാൾ പറഞ്ഞതിന്‍റെ ഒരു ഭാഗം താൻ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും, അത് കോടതിയിൽ ഹാ‍ജരാക്കാൻ തയ്യാറാണെന്നും സ്വപ്ന ഹർജിയിൽ പറയുന്നു.

കെ പി യോഹന്നാന്‍റെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് താനെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരൺ വന്നതെന്ന് ഹ‍ർജിയിൽ സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നു. കെ പി യോഹന്നാന്‍റെ സംഘടനയുടെ ഡയറക്ടറാണ് ഇയാളെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ജൂൺ എട്ടാം തീയതി, അതായത് ഇന്നലെയാണ് ഇയാൾ വന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാളെത്തിയത്. യുപി റജിസ്ട്രേഷനിലുള്ള ടൊയോട്ട കാറിലാണ് ഷാജി കിരൺ വന്നത്. യുപി – 41 ആർ 0500 എന്ന നമ്പറിലുള്ള കാറിലാണ് ഇയാളെത്തിയത് എന്നാണ് ഹർജിയിൽ സ്വപ്ന ആരോപിക്കുന്നത്. എം ശിവശങ്കറാണ് തന്നെ ഇയാളെ ഇതിന് മുമ്പ് പരിചയപ്പെടുത്തിയത്. പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധമുണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടത്. ഇവരുടെ ചില നിക്ഷേപങ്ങൾ ഇയാളാണ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞു. ഒപ്പം മുഖ്യമന്ത്രി പറഞ്ഞിട്ടാണ് താൻ വന്നതെന്നാണ് ഷാജി കിരൺ പറഞ്ഞത്.

മൊഴി പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ഷാജി കിരൺ തന്നോട് പറഞ്ഞത്. മുഖ്യമന്ത്രിക്ക് എതിരായ മൊഴി അടിയന്തരമായി പിൻവലിക്കണം. മൊഴി പിൻവലിച്ച് പുതിയ വീഡിയോ ഇടാൻ നിങ്ങൾക്ക് നാളെ രാവിലെ 10 മണി വരെയാണ് നിങ്ങൾക്ക് സമയം തരുന്നതെന്ന് ഭീഷണിസ്വരത്തിൽ ഇയാൾ തന്നോട് പറഞ്ഞു. ഇത് അനുസരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും, കേസിൽ അറസ്റ്റിലാകുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പറയുന്നു. ആർഎസ്എസ്സും ബിജെപിയും പറഞ്ഞതനുസരിച്ചാണ് താനിത് ചെയ്തതെന്നും പറഞ്ഞതൊന്നും സത്യമല്ലെന്ന് പറയണമെന്നും സ്വപ്നയോട് ഇയാൾ പറഞ്ഞുവെന്നാണ് ഹ‍ർജിയിൽ പറയുന്നത്.

പൊലീസ് പുതുതായി റജിസ്റ്റർ ചെയ്ത കേസിൽ ഇക്കാര്യം അനുസരിച്ചില്ലെങ്കിൽ ഉടനടി അറസ്റ്റ് ചെയ്യുമെന്നും, കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും, റിമാൻഡിലാകും, പിന്നെ പത്ത് വയസ്സുള്ള കുട്ടികൾ ഒറ്റയ്ക്കാവുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറയുന്നു.

admin

Recent Posts

ഉടൻ ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണം; പോലീസിൽ കീഴടങ്ങണം! ഇത് അപേക്ഷയല്ല ! മുന്നറിയിപ്പ് ; പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ.…

4 mins ago

മൂന്നാം ഭരണത്തുടര്‍ച്ചയിലൂടെ എന്‍ ഡി എ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്താണ്? | EDIT OR REAL

തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പ് എത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകമായ ചില വിഷയങ്ങളില്‍ ഊന്നി സംസാരിക്കുന്നു. സോണിയാ ഗാന്ധിയുടെ നാഷണല്‍ ഹെറാള്‍ഡ്…

12 mins ago

ഭരണസ്ഥിരതയുടെ പ്രതീക്ഷയില്‍ ഓഹരി വിപണി കുതിക്കുന്നു, സെന്‍സെക്‌സ് 75000 പിന്നിട്ടു

ഇന്ത്യന്‍ ഓഹരി വിപണി മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ്. ഓഹരി സൂചികകള്‍ പുതിയ ഉയരങ്ങള്‍ തേടി കുതിക്കുന്നു. ദേശീയ സൂചികയും…

40 mins ago

ഇനി സ്റ്റാറേ യുഗം ! മിക്കേൽ സ്റ്റാറേ കേരളാബ്ലാസ്റ്റേഴ്‌സിന്റെ പുതിയ മുഖ്യ പരിശീലകൻ

കൊച്ചി : കേരളാബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ചു. ഇന്ന് വൈകുന്നേരമാണ് ഇവാൻ…

1 hour ago

മലയാള മാദ്ധ്യമങ്ങളും നിലപാട് മാറ്റി ! വൻതോൽവി ഉറപ്പിച്ച് ഇൻഡി സഖ്യം ! KERALA MEDIAS

ബിജെപി മൂന്നാം തവണയും വരുമെന്ന് മനസില്ലാ മനസോടെ സമ്മതിച്ച് മാദ്ധ്യമങ്ങൾ | BJP #bjp #indialliance #narendramodi

1 hour ago

മുക്കൂട്ടുതറയിലെ വിൽപ്പനക്കാരന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം! ഒരാൾ കസ്റ്റഡിയിൽ ; പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്ത് അന്വേഷണ സംഘം

മുക്കൂട്ടുതറയിൽ കടത്തിണ്ണയിൽ ലോട്ടറി വിൽപ്പനക്കാരനായ വയോധികനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. ലോട്ടറി വിൽപ്പനക്കാരനായ ഗോപി…

1 hour ago