Kerala

ആരാണ് മുഖ്യമന്ത്രി എന്നത് എൻ്റെ വിഷയമല്ല. ഞാൻ വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്, ഞാൻ കേസുമായി ബുദ്ധിമുട്ടി ജീവിക്കുമ്പോൾ മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സ്വൈര്യമായി ജീവിക്കുകയാണ്; സ്വപ്‌ന സുരേഷ്

പാലക്കാട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ലെന്ന് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്. ആരാണ് മുഖ്യമന്ത്രി എന്നത് തന്‍റെ വിഷയമല്ല. താൻ വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല. താൻ കേസുമായി ബുദ്ധിമുട്ടി ജീവിക്കുമ്പോൾ മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സ്വൈര്യമായി, സ്വസ്ഥമായി ജീവിക്കുകയാണ് എന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

സ്വപ്നയെ പി സി ജോർജ് പല തവണ വിളിച്ചുവെന്ന തരത്തിൽ പല മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് സ്വപ്ന സുരേഷ് പൂർണമായി തള്ളിക്കളയുകയായിരുന്നു. തനിക്ക് സരിതയെ അറിയില്ല. പി സി ജോർജ് തന്നെ വിളിക്കാൻ ശ്രമിച്ചു എന്നത് സത്യമാണ്. എന്നാൽ താൻ പ്രതികരിച്ചിട്ടില്ല. താൻ കോടതിയിൽ രഹസ്യമൊഴി നൽകിയതാണ്. അതിൽക്കൂടുതൽ പറയാൻ തനിക്ക് കഴിയില്ല. താൻ പാവയായിരുന്നു. പലരും പല ആവശ്യങ്ങൾക്കായി എന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ഞാനൊരു ജോലി ചെയ്ത് ജീവിക്കുകയാണ്. എന്‍റെ കഞ്ഞിയിൽ പാറ്റയിടരുത് തുടങ്ങിയവയൊക്കെ ആണ് സ്വപ്‌നയുടെ നടപടി

ഇന്നലെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും അടക്കം ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നൽകിയത് സ്വപ്ന സുരേഷ് അങ്ങോട്ട് സ്വയം ആവശ്യപ്പെട്ടിട്ടായിരുന്നു

”ആരാണ് അധികാരത്തിലുള്ളത്, ആരാണ് മുഖ്യമന്ത്രി എന്നതൊന്നും എന്‍റെ വിഷയമല്ല. എനിക്കിതിൽ ഗൂഢാലോചന എന്ന് പറയുമ്പോൾ അത് അംഗീകരിക്കേണ്ട കാര്യമില്ല. എനിക്ക് വ്യക്തിപരമോ രാഷ്ട്രീയമോ ആയ അജണ്ട ഇതിലില്ല. അടിസ്ഥാനപരമായി എനിക്കെതിരെ നാല് കേസ് കോടതിയിലുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട്. അതൊന്നും മാധ്യമങ്ങളോ ജനങ്ങളോ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. എനിക്കൊരുപാട് ഭീഷണി ഇപ്പോഴും നിലവിലുണ്ട്. എനിക്ക് ജോലി തന്ന സ്ഥാപനമായ എച്ച്ആർഡിഎസ്സിനും ഭീഷണികളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. അതുകൊണ്ട് ഞാൻ കരുതുന്നത് ഞാൻ എന്താണ് സംഭവിച്ചത് എന്ന് പറയണം എന്ന് തന്നെയാണ്. അന്വേഷണഏജൻസികൾ എന്നെ വീണ്ടും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്. ഇതിന് പിന്നിൽ അജണ്ടയുണ്ടോ എന്ന് ചോദിച്ചാൽ, നോ! എന്നെ ഒന്ന് ജീവിക്കാൻ അനുവദിക്ക്, ഇത് ഒരു അമ്മയെന്ന നിലയിൽ സ്ത്രീയെന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടാണ്. കേസ് നല്ല രീതിയിൽ നടക്കണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്”. എന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു

admin

Recent Posts

മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ സ്ഫോടനം !നാല് മരണം ! 30 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ വ്യവസായ മേഖലയായ താനെ ഡോംബിവലിയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 4 പേർ മരിച്ചു. മുപ്പതിലധികം പേർക്ക്…

5 mins ago

ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മരണകാരണം !പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്ത സംഭവത്തിൽ പുലിയുടെ…

27 mins ago

തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസ് !അനുമതി വൈകും; ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകിയേക്കും. ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിടുമെന്ന വിലയിരുത്തലിൽ മറ്റന്നാൾ…

32 mins ago

നികുതി പിരിവ് ഇപ്പോഴും കാര്യക്ഷമമല്ലെന്നതിന്റെ വ്യക്തമായ തെളിവ്

101 കേന്ദ്രങ്ങളിൽ പുലർച്ചെ അഞ്ചുമുതൽ മിന്നൽ പരിശോധന ! തട്ടിപ്പുകാരിൽ ചിലർ പിടിയിലായതായി സൂചന I

35 mins ago

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി !! അജ്ഞാത ഫോൺ സന്ദേശമെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിൽ ! അന്വേഷണം ആരംഭിച്ചു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ…

2 hours ago