കണ്ണൂര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 –ാം വകുപ്പ് നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. കണ്ണൂര്‍ ഇടൂഴി ആയുര്‍വേദ ഫൗണ്ടേഷന്‍റെ ആയൂഷ്യം ദൈവമാസികയുടെ ഓണപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് മലയാളികളുടെ പ്രിയ കഥാകൃത്ത് മനസ്സ് തുറന്നത്. കശ്മീരിനു വേണ്ടി ഹൃദയം നൊന്ത് മുദ്രാവാക്യം വിളിക്കുന്ന ഡിവൈഎഫ്‌ഐക്കാരും പുരോഗമന കലാസാഹിത്യകാരന്മാരും കശ്മീരിലെ ലക്ഷക്കണക്കിന് പണ്ഡിറ്റുകള്‍ക്ക് മനുഷ്യാവകാശമുണ്ടെന്ന കാര്യമോര്‍ക്കണം. കശ്മീരിലെ പണ്ഡിറ്റുകള്‍ക്ക് വേണ്ടി ഇവര്‍ കരയുന്നത് കണ്ടിട്ടില്ല, പ്രസ്താവനയിറക്കിയതും കണ്ടില്ല.
ബ്രസീലില്‍ ആമസോണ്‍ കാടുകള്‍ കത്തുമ്പോള്‍ ഡി വൈ എഫ് ഐ ഇവിടെ പ്രകടനവുമായെത്തും. പശ്ചിമഘട്ടം നശിപ്പിക്കുമ്പോള്‍, കൈയേറുമ്പോള്‍ അവര്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. ഇതൊന്നും പറയാതിരിക്കാനാവില്ലെന്നും അഭിമുഖത്തില്‍ ടി പത്മനാഭന്‍ പറയുന്നു.
സാംസ്‌കാരിക മന്ത്രി എ കെ. ബാലനെതിരെയും ടി പദ്മനാഭന്‍ അഭിമുഖത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നുണ്ട്. വിമോചനസമരം നടത്തിയ പള്ളിക്കാര്‍ക്കെതിരായിരുന്നു കമ്മ്യൂണിസ്റ്റുകള്‍. ആ പള്ളിക്കാര്‍ക്കും അച്ചന്മാര്‍ക്കും വേണ്ടിയല്ലേ കാര്‍ട്ടൂണ്‍ വരച്ച ആള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച അവാര്‍ഡ് മന്ത്രി ഫ്രീസറില്‍ വയ്പ്പിച്ചത്. തനിക്ക് ഇതൊന്നും പറയാന്‍ മടിയും ഭയവുമില്ല. നാറാണത്തു ഭ്രാന്തനാണ് എന്‍റെ റോള്‍ മോഡലെന്നും ടി പത്മനാഭന്‍ തുറന്നടിച്ചു. ഗാന്ധിയന്മാരെന്ന് വിളിപ്പേരുള്ള പലരും ഒരു മൂല്യവും പാലിക്കാത്ത ഫ്രോഡുകളാണെന്നും ഇദ്ദേഹം പറഞ്ഞു.
സാംസ്‌കാരികരംഗത്തെ പലരും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് വളര്‍ന്നത്. ഒ എന്‍ വിയോടൊപ്പം എം ടിയും ഇങ്ങനെ വന്നതാണെന്ന യുവജന ബോര്‍ഡ് ചെയര്‍പെഴ്‌സണ്‍ ചിന്താ ജെറോമിന്‍റെ അഭിപ്രായം തെറ്റാണ്. ഇത്തരത്തില്‍, ഇല്ലാത്ത ഓരോ പട്ടം ചിലര്‍ക്ക് ചാര്‍ത്തി കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിമോചന സമരത്തിനെതിരെ ലേഖനമെഴുതിയ താന്‍ ഇപ്പോള്‍ ഇടതുപക്ഷ അനുഭാവിയാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവരോട് പോയി തൂങ്ങിച്ചാവാന്‍ പറയണമെന്നും ടി പദ്മനാഭന്‍ പറഞ്ഞു.
അങ്ങനെയാണെങ്കില്‍ എ കെ ബാലന്‍ മന്ത്രിയെ കടുത്ത ഭാഷയില്‍ ശകാരിക്കാതെ തലചൊറിഞ്ഞ് നില്‍ക്കുകയായിരുന്നില്ലേ വേണ്ടതെന്നും ടി പത്മനാഭന്‍ ചോദിക്കുന്നു. ഇടതുപക്ഷത്തെ പാര്‍ട്ടിവേദികളില്‍ തന്നെ എല്ലാ കാലത്തും വിമര്‍ശിച്ചിട്ടുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം. മലയാളത്തെ പിഎസ്‌സി അംഗീകരിക്കണം. ആരോഗ്യ മേഖല വ്യവസായമായി മാറിയെന്നും ടി പത്മനാഭന്‍ പറഞ്ഞു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…