തങ്ങളെ പിടിച്ചടക്കുമെന്ന ഹമാസിന്റെ വ്യാമോഹത്തെ തകർത്തു തരിപ്പണമാക്കുകയാണ് ഇസ്രായേൽ. ഗാസയിൽ ഇസ്രയേൽ – ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യയുടെ വീട് വ്യോമാക്രമണത്തിൽ തകർത്തിരിക്കുകയാണ് ഇസ്രായേൽ പ്രതിരോധ സേന. കൊടുംഭീകരനായ ഇസ്മായിൽ ഹനിയ നിലവിൽ ഖത്തറിലാണുള്ളത്. എന്നാൽ, ഇസ്മായിൽ ഹനിയ ഗാസയിൽ ഇല്ലാത്തതിനാൽ ഇയാളുടെ വസതി ഭീകരാക്രമണങ്ങൾക്ക് ഗൂഢാലോചന നടത്തുന്നതിനുള്ള സ്ഥലമായാണ് ഹമാസ് ഭീകരർ ഉപയോഗിച്ചിരുന്നത്. ഇവിടെയാണ് കഴിഞ്ഞ ദിവസം ഐഡിഎഫ് വ്യോമാക്രമണം നടത്തിയിരിക്കുന്നത്. അതേസമയം, നേരത്തെ രണ്ടു തവണ ഗാസയിലെ ഇസ്മായിൽ ഹനിയയുടെ രണ്ടു വീടുകൾക്കുനേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി ഹമാസ് ആരോപിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് ഇസ്മായിൽ ഹനിയ്യയുടെ വീടിനുനേരെ വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ തന്നെ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ, ഹമാസ് നാവിക സേനയുടെ ആയുധ ശേഖരവും നശിപ്പിച്ചതായി ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി.
അതിനിടെ, ഹമാസിന്റെ പ്രധാന താവളമായ ഗാസ തുറമുഖത്തിന്റെ നിയന്ത്രണം ഇസ്രയേല്‍ പിടിച്ചെടുത്തതായി ഐഡിഎഫ് അറിയിച്ചു. നാവിക, സൈനിക, വ്യോമ സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഹമാസിന്റെ നിരവധി തീവ്രവാദ കേന്ദ്രങ്ങള്‍ ഐഡിഎഫ് തകർത്തിരിക്കുകയാണ്. പത്തോളം ടണല്‍ ഷാഫ്റ്റുകളും തീവ്രവാദ കേന്ദ്രങ്ങളായ നാല് കെട്ടിടങ്ങളും ഇസ്രയേല്‍ സൈന്യം നശിപ്പിച്ചു. ഹമാസിന്റെ നാവിക സേനയുടെ പരിശീലന കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത് ഇവിടെയായിരുന്നു. ഇവിടെ നിന്നാണ് ഇസ്രയേലിനെതിരായ ആക്രമണങ്ങള്‍ക്ക് ഹമാസ് ഭീകര പദ്ധതിയിട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഒരു സിവിലിയന്‍ നേവല്‍ ആങ്കറേജിന്റെ മറവില്‍, സിവിലിയന്‍ കപ്പലുകളും ഗാസയുടെ നാവിക പോലീസ് ബോട്ടുകളും ഉപയോഗിച്ച് പരിശീലനത്തിനും ആക്രമണങ്ങള്‍ നടത്തുന്നതിനുമുള്ള സൗകര്യം ഹമാസ് പ്രയോജനപ്പെടുത്തുകയായിരുന്നു. ഇവിടെ നിന്ന് ഇസ്രായേല്‍ സൈന്യം 10 ഹമാസ് ഭീകരരെ വധിക്കുകയും പ്രദേശത്തെ കെട്ടിടങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഗാസയുടെ ഭരണച്ചുമതലയുള്ള ഹമാസിന്റെ പാർലമെന്റ് കെട്ടിടവും പൊലീസ് ആസ്ഥാനവും കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം നിയന്ത്രണത്തിലാക്കിയിരുന്നു. ഷാതി അഭയാർഥിക്യാമ്പിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുത്തതായി ഇസ്രയേൽ സൈനികവക്താവ് ഡാനിയേൽ ഹഗാരി വ്യക്തമാക്കി. പിടിച്ചെടുത്ത പല കെട്ടിടങ്ങളിലും ഇസ്രയേൽ പതാക നാട്ടിയിട്ടുണ്ട്. അതേസമയം, ഹമാസ് ഇസ്രായേലിന് തുടര്‍ച്ചയായ ഭീഷണി ഉയര്‍ത്തുന്നുവെന്നും സിവിലിയന്‍ അപകടങ്ങള്‍ ഒഴിവാക്കാനാണ് ഇസ്രായേൽ സേന ശ്രമിക്കുന്നതെന്നും ജോ ബൈഡന്‍ പ്രതികരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ഉച്ചകോടിക്ക് ശേഷമാണ് ബൈഡന്റെ പ്രതികരണം. മുമ്പത്തെപ്പോലെ ഇസ്രായേലിനെ വീണ്ടും ആക്രമിക്കാനും കുഞ്ഞുങ്ങളുടെ തല വെട്ടിമാറ്റാനും സ്ത്രീകളെയും കുട്ടികളെയും ജീവനോടെ ചുട്ടുകൊല്ലാനും പദ്ധതിയുണ്ടെന്ന് ഹമാസ് ഇതിനകം പരസ്യമായി പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ അവരെ ഉന്മൂലനം ചെയ്യാതെ യുദ്ധം നിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് ബൈഡന്‍ പറയുന്നു.
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…