ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ തഹാവൂർ ഹുസൈൻ റാണയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. എൻ ഐ എ ആസ്ഥാനത്ത് വൻ സുരക്ഷാ വലയത്തിലാണ് ചോദ്യം ചെയ്യൽ. എൻ ഐ എ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഡേവിഡ് കോൾമാൻ ഹെഡ്‌ലി റാണയ്ക്കയച്ച ഇ മെയിലുകൾ എൻ ഐ എ സംഘം ഹാജരാക്കി. അന്വേഷണ പുരോഗതി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ട് വിലയിരുത്തി.
അതേസമയം റാണ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സൂചന. ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. ഇന്ത്യയിലെ സഹായികൾ ആരൊക്കെയായിരുന്നു എന്നതാണ് പ്രധാനമായും എൻ ഐ എ അന്വേഷിക്കുന്നത്. റാണയുടെ കേരള ബന്ധവും അന്വേഷിക്കുന്നു.
വ്യാഴാഴ്ചയാണ് അമേരിക്കയിൽ നിന്ന് തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചത്. 18 ദിവസത്തെ കസ്റ്റഡി കോടതി എൻ ഐ എയ്ക്ക് അനുവദിച്ചിട്ടുണ്ട്. അതിനുള്ളിൽ പരമാവധി തെളിവുകളും വിവരങ്ങളും ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്‌ഷ്യം. ഫോറൻസിക് സൈക്കോളജിസ്റ്റുകൾ അടക്കമുള്ള വിദഗ്ദ്ധരാണ് റാണയെ ചോദ്യം ചെയ്യുന്നത്.
2008 നവംബർ 26 നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ലഷ്‌കർ ഭീകരരെ ഉപയോഗിച്ച് ഈ ആക്രമണം നടത്താൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് തഹാവൂർ റാണ ആയിരുന്നു. അമേരിക്കയിൽ മറ്റൊരു ഭീകരാക്രമണം പദ്ധതിയിടുന്നതിനിടെ റാണ അമേരിക്കൻ പോലീസിന്റെ പിടിയിലാകുകയായിരുന്നു. തീവ്രവാദക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് അമേരിക്കയിൽ ജയിലുകളിൽ കഴിയവെയായിരുന്നു റാണയെ ഇന്ത്യയ്ക്ക് കൈമാറിയത്.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…