മുംബൈ: മുംബൈ വിമാനത്താവളത്തില്‍ തല നാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. റൺവേയിൽ നിന്ന്ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്ന അതെ സമയം മറ്റൊരു വിമാനം ലാൻഡിങ്ങിനായി എത്തുകയായിരുന്നു. എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന റൺവേയിൽ തന്നെ ഇൻഡിഗോ വിമാനമാണ് ലാൻഡ് ചെയ്തത്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ വൻ അപകടമാണ് ഒഴിവായി. വിമാനം ലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ നിന്ന് നിർദേശം ലഭിച്ചിരുന്നതായാണ് ഇൻഡിഗോയുടെ വിശദീകരണം. ടേക്ക് ഓഫീന് അനുമതി ലഭിച്ചിരുന്നുവെന്ന് എയര്‍ ഇന്ത്യയുടെയും പ്രതികരിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്. ഇൻഡിഗോ വിമാനം ഇൻഡോറിൽ നിന്ന് മുംബൈയിലേക്ക് എത്തിയതായിരുന്നു. എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്കാണ് ടേക്ക് ഓഫ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇൻഡോറിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6E 6053ന് മുംബൈ വിമാനത്താവളത്തിൽ എടിസി ലാൻഡിംഗ് ക്ലിയറൻസ് നൽകിയെന്ന് ഇൻഡിഗോ വ്യക്തമാക്കുന്നു. നടപടിക്രമം അനുസരിച്ച് ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ കാണാം. എയർ ഇന്ത്യ ജെറ്റ് പറന്നുയർന്നു നിമിഷങ്ങൾക്കകം ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…