IMRAN KHAN
പാകിസ്ഥാൻ കീഴടക്കാൻ താലിബാൻ ഭീകരർ? പാക് സൈനികരെ കൊന്നൊടുക്കുന്നു!!! | IMRAN KHAN
പാല് തന്ന കൈയ്ക്ക് തന്നെ തിരിഞ്ഞുകൊത്തിയിരിക്കുകയാണ് താലിബാൻ. മൂന്ന് സൈനികരെ താലിബാൻ വധിച്ചതായാണ് റിപ്പോർട്ട്. പാകിസ്ഥാൻ അതിർത്തിമേഖലകളിൽ സജീവമായ തെഹ്‌രീക് -ഇ-താലിബാന്റെ ആക്രമണത്തിലാണ് മൂന്ന് പാക് സൈനികർക്ക് കൊല്ലപ്പെട്ടത്. ഭീകരരെ പ്രതിരോധിക്കുന്നതിനിടെ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
വടക്കൻ വസീറിസ്ഥാൻ മേഖലയിലെ മിറാൻ ഷാ പട്ടണത്തിലാണ് ആക്രമണം നടന്നത്. അഫ്ഗാനിൽ താലിബാൻ അധികാരമേറ്റശേഷം പാകിസ്ഥാനെതിരെ തെഹ്‌രീക്-ഇ-താലിബാൻ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. താലിബാനും പാകിസ്ഥാനും തമ്മിലുള്ള വേലിതർക്കം ഒരാഴ്ചയ്‌യായി രൂക്ഷമാണ്. പാക് അതിർത്തിയിൽ ഭീകരാക്രമണം ഇതിന്റെ തുടർച്ചയാണെന്നാണ് വിലയിരുത്തൽ.
ഡ്യൂറന്റ് അതിർത്തിയിൽ പാകിസ്താൻ കമ്പിവേലികെട്ടി അടയ്‌ക്കുന്ന തിനെതിരെ സ്ഥിരം അതിർത്തികിടക്കാറുള്ള താലിബാൻ ഭീകരർ എതിർപ്പ് അറിയിച്ചിരുന്നു. പാകിസ്ഥാൻ അഫ്ഗാനിൽ കടത്തിവിട്ട ലഷ്‌ക്കർ, ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനകളോടുള്ള അമർഷം താലിബാൻ തുറന്ന് പ്രകടിപ്പിച്ചിരുന്നു. 2007 മുതൽ അഫ്ഗാൻ പാകിസ്ഥാൻ അതിർ ത്തിയിൽ തെഹ് രിക്-ഇ-താലിബാൻ പാക് സൈന്യത്തിനെതിരെ പോരാടുകയാണ്. നിലവിലെ അഫ്ഗാൻ പിടിച്ച താലിബാനെതിരാണ് തെഹരിക് ഇ താലിബാൻ. ഭരണകൂടത്തെ ധിക്കരിച്ചാണ് ഇവർ പാകിസ്ഥാനെതിരെ പോരാടുന്നത്. 3000 നും 5000നും ഇടയിൽ ഭീകരരും അവരുടെ കുടുംബങ്ങളുമാണ് പാക് അതിർത്തി കടന്ന് സ്ഥിരതാമസമാക്കിയിരിക്കുന്നത്. അതേസമയം താലിബാൻ ആക്രമണത്തിൽ ഞെട്ടിവിറച്ചിരിക്കുകയാണ് പാകിസ്ഥാൻ.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…