കാബൂള്‍: പാകിസ്ഥാന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ട സംഭവത്തിൽ, പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് താലിബാൻ. ഇത് നല്ലതിനല്ലെന്നും, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ശത്രുതക്കാണ് ഇത് വഴിവെക്കുകയെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. മാത്രമല്ല ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ അത് രണ്ട് കൂട്ടര്‍ക്കും നല്ലതിനായിരിക്കില്ലെന്ന കാര്യം പാകിസ്ഥാൻ മനസിലാക്കണമെന്നും പാകിസ്ഥാന് നല്‍കിയ മുന്നറിയിപ്പ് സന്ദേശത്തില്‍ താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി.
അതേസമയം അതിർത്തിയിൽ പുലർച്ചെ പാകിസ്ഥാൻ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തിൽ, അഞ്ച് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം വർദ്ധിച്ചിരുന്നു. ഇതിനിടെയാണ് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളെ ബലിയാടാക്കി കൊണ്ടുള്ള പാകിസ്ഥാന്റെ ആക്രമണം ഉണ്ടായത്.
എന്നാൽ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യാ പ്രദേശമാണ് കുനാര്‍. അതിര്‍ത്തിക്ക് സമീപമുള്ള ഖോസ്റ്റ് പ്രവിശ്യയിലും ഇത്തരത്തില്‍ പാകിസ്ഥാന്‍ വ്യോമസേനയുടെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഖോസ്റ്റ് പ്രവിശ്യയിലെ ഡ്യൂറൻഡ് ലൈനിന് സമീപമുള്ള നാല് ഗ്രാമങ്ങളിൽ പാകിസ്ഥാൻ ഹെലികോപ്റ്ററുകൾ ബോംബെറിഞ്ഞു.രാജ്യത്തെ ജനങ്ങളെയാണ് പാക് സേന ലക്ഷ്യമിടുന്നതെന്ന് താലിബാൻ ആരോപിച്ചു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…