വയനാട്: വയനാട് പടിഞ്ഞാറത്തറ നടന്ന മാവോയിസ്റ്റ്- പൊലിസ് ഏറ്റുമുട്ടലില് കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയെന്ന് പൊലിസ്. മുരുകന് എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. ഇക്കാര്യം വയനാട് എസ്.പി ജി പൂങ്കുഴലി സ്ഥിരീകരിച്ചു.
മാവോയിസ്റ്റുകള് ആദ്യം തണ്ടര് ബോള്ട്ടിനെ അക്രമിക്കാന് ശ്രമിക്കുകയായിരുന്നുവെന്ന് എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. അതേ തുടര്ന്ന് വെടിവെപ്പുണ്ടായി. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും അഞ്ചു പേര് ചിതറിയോടുകയായിരുന്നുവെന്നും എസ്.പി വ്യക്തമാക്കി. സംഘത്തിലെ മറ്റൊരാള്ക്കും പരിക്കേറ്റതായി റിപ്പോര്ട്ടുകളുണ്ട്.
പടിഞ്ഞാറത്തറ സ്റ്റേഷന് പരിധിയിലുള്ള മീന്മുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടന്നത്.രാവിലെ 8.30 നും ഒന്പതിനും ഇടയിലാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലിസ് റിപ്പോര്ട്ട്. മീന്മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ഈ സമയത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാരും പറയുന്നു.
തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇവരെത്തിയ ശേഷമേ കൊല്ലപ്പെട്ടത് മുരുകേശനാണോ വേല്മുരുകനാണോ എന്ന കാര്യത്തില് വ്യക്തത ലഭിക്കുകയുള്ളൂ. കഴിഞ്ഞ ദിവസം തിരുനെല്ലി വനത്തിനകത്ത് തണ്ടര്ബോള്ട്ട് സംഘം പരിശോധന നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ടാണോ ഏറ്റുമുട്ടല് എന്നതില് വ്യക്തതയില്ല.
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…