പാലക്കാട്: മണ്ണാർക്കാട് നായാടിക്കുന്നിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കൊലപാതകം ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശി റബ്ദീൻ എന്ന റബ്ദീൻ സലീമിനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് നായാടിക്കുന്നിലെ കല്ലടി അബ്ബാസ് ഹാജിയുടെ വീട്ടിൽ നിന്ന് 31.5 പവൻ സ്വർണവും 50,000 രൂപയും കവർന്ന കേസിലാണ് തമിഴ്നാട് തിരുവള്ളൂർ കാരംപക്കം അറുണാചലം കോളനിയിലെ റബ്ദീൻ സലീമിനെ പാലക്കാട് നിന്ന് പിടികൂടിയത്.
നഷ്ടപ്പെട്ട 21 പവൻ വീണ്ടെടുത്തിട്ടുണ്ട്. സ്വർണം വിൽക്കാൻ സഹായിച്ച അബ്ദുറഹ്മാൻ, പണയം വയ്ക്കാൻ സഹായിച്ച ഹനീഫ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് പറഞ്ഞു. കൊലക്കേസിൽ പ്രതിയായ ഇയാൾ ബെൽഗാം ജയിലിൽ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് പുറത്തിറങ്ങിയത്.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…