ഇടുക്കി: മൂന്നാറിൽ പെണ്‍കുട്ടിയുടെ അശ്ലീല ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. തമിഴ്നാട് ഉത്തമപാളയം സ്വദേശിയും കോയമ്പത്തൂരില്‍ ബിരുദ വിദ്യാര്‍ത്ഥിയുമായ സഞ്ജയ്(20)യെ ആണ് മൂന്നാർ പൊലീസ് അറസ്റ്റുചെയ്തത്.
തമിഴ്നാട്ടില്‍ പഠിക്കാന്‍ പോയ മൂന്നാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ചിത്രമാണ് സഞ്ജയ് പെണ്‍കുട്ടിയുടെ തന്നെ ചില ബന്ധുക്കള്‍ക്ക് വാട്ട്സാപ്പിലൂടെ അയച്ചുകൊടുത്തത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. അന്വേഷണത്തിനിടെ സഞ്ജയ്ക്ക് ചിത്രങ്ങള്‍ നല്‍കിയ സന്തോഷിനെ കഴിഞ്ഞ ഏപ്രിലില്‍ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് പിടിയിലായത്. പൊലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞതോടെ പ്രതികള്‍ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നശിപ്പിച്ച തെളിവുകള്‍ വീണ്ടെടുക്കുകയായിരുന്നു. മൂന്നാര്‍ സി.ഐ മനേഷ് കെ പൗലോസ്, എസ്.ഐ മാരായ കെ.ഡി.മണിയന്‍, സജി എം.ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…
കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…