Kerala

തിടമ്പ് നൃത്തം സ്റ്റേജിൽഅവതരിപ്പിച്ചതിനെതിരെ തന്ത്രി മണ്ഡലം;ദൈവികകലയെ അവഹേളിച്ചതിന് വിശ്വാസ സമ്മുഹത്തോട് മാപ്പ് പറയണം തന്ത്രി മണ്ഡലം

തിരുവനന്തപുരം :ദേവൻ്റെ പൂജാ വേളയിൽ പൂജയുടെ ഭാഗമായ തിടമ്പ് നൃത്തം സ്റ്റേജിൽ നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി തന്ത്രി മണ്ഡലം.പൂജാ വേളയിൽ നിവേദ്യത്തിന് ശേഷം അർഘ്യ പാദ്യാദികൾ കഴിഞ്ഞ് ബാലാംമ്പു,കർപ്പൂരാദിസഹിതം താബൂലം, നൃത്തം, ഗീതം, വാദ്യം,ഛത്രചാമരാദി, സർവ്വ രാജോപചാരം, എന്നിങ്ങനെ ക്രമത്തിൽ ഭഗവാനുള്ള ഉപചാരങ്ങൾ ഉണ്ട്.
ദേവചൈതന്യംശത്തെ ശിവേലി ബിംബത്തിൽ ആവാഹിച്ച് കാഴ്ച്ച ശ്രീബലി, ശ്രീഭൂതബലി, ഉത്സവബലി , പൊലെയുള്ള ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായി ചെയ്യുന്ന വിഷയമാണ് തിടമ്പ് നൃത്തം.

ഭക്തർക്കും വിശ്വാസ സമൂഹത്തിനും ഇങ്ങനെ ഉള്ള കാര്യങ്ങൾ കേവലം ഒരു കലാരൂപമായി മാത്രം കാണാൻ കഴിയില്ല. ദേവൻ്റെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുക എന്നത് ഏതൊരു ഹൈന്ദവ വിശ്വാസിയുടെയും കടമയണ്, അത് നശിപ്പിക്കരുത്. ഭക്തജന സമൂഹത്തിന് മനോവേദന ഉണ്ടാക്കുന്ന വിധത്തിൽ ഈ ഒരു ദൈവിക അനുഷ്ഠാനത്തെ അതരിപ്പിച്ചതിൽ തന്ത്രി മണ്ഡലം തിരു. ജില്ല ശക്തമായി പ്രതിഷേധം അറിയിക്കുകയാണ്.നമ്മുടെ പരമ്പരാചാര അനുഷ്ഠാന ഭാഗമായി ആചാരിക്കുന്ന ഒരു ദൈവികകലയെ അവഹേളിക്കുന്നതിനായി വേദിയിൽ അവതരിപ്പിച്ചവർ ആരാണ് എങ്കിലും വിശ്വാസ സമ്മുഹത്തോട് മാപ്പ് പറഞ്ഞ് പ്രായശ്ചിത്തം ചെയ്യണം.

അല്ല എങ്കിൽ ശക്തമായ നിയമ നടപടികൾ അവതരിപ്പിച്ചവർക്ക് എതിരെ സ്വീകരിക്കാൻ തന്ത്രി മണ്ഡലം നിർബന്ധിതമാകും എന്ന് തന്ത്രി മണ്ഡലം സംസ്ഥാന വൈസ് പ്രസിഡൻ്റ് വാഴയിൽമഠം എസ് വിഷ്ണുനമ്പൂതിരി അറിയിച്ചു.അഖില കേരള തന്ത്രി മണ്ഡലം തിരുവനന്തപുരത്ത് കൂടിയ അടിയന്തിര ജില്ലാ നിർവ്വാഹക സമിതിയോഗത്തിൽ ആണ് നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. യോഗത്തിൽ തന്ത്രി മണ്ഡലം സംസ്ഥാന ട്രഷറർ പാൽകുളങ്ങര എസ് ഗണപതിപോറ്റി, സംസ്ഥാന PRO ഒറ്റൂർ കെ. പുരുഷോത്തമൻ നമ്പൂതിരി , ജില്ലാ സെക്രട്ടറി എൻ . മഹാദേവൻ പോറ്റി , തന്ത്രി മണ്ഡല വിദ്യാപീഠം പ്രിൻസിപ്പാൾ എം കൃഷ്ണപ്രസാദ് , വൈസ് പ്രസിഡൻ്റ് പിഎം .വിഷ്ണു നമ്പൂതിരി, ട്രഷറർ വി എസ് . ഉണ്ണികൃഷ്ണൻ , എന്നിവർ സംസാരിച്ചു 

Anusha PV

Recent Posts

മേയറുടെ ഡിഗ്രി പരീക്ഷയിലെ മാർക്ക് ഇതാ…കണക്ക് – പൂജ്യം, മലയാളം – 7 ബാക്കി കേൾക്കുക…

ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!

6 mins ago

സ്വാതി മാലിവാളിനോടുണ്ടായ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരം!കെജ്‌രിവാളിന്റെ മൗനം അതിശയിപ്പിക്കുന്നു; വിമർശനവുമായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ

ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…

13 mins ago

സിപിഎം നേതാക്കൾ പോലുമറിയാതെ സമരം പിൻവലിച്ചതിനെ കാരണമെന്ത് ? SOLAR CORRUPTION

ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…

19 mins ago

“വരി തെറ്റിക്കുന്ന വാക്കുകൾ” ! മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…

22 mins ago

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

1 hour ago

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

3 hours ago