ഇടുക്കി : തൊടുപുഴ കഞ്ഞിക്കുഴിയില്‍ എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നയിടത്ത് ഒളിഞ്ഞു നോക്കിയ അധ്യാപകന് പരാതി ഒതുക്കിതീര്‍ക്കാനും ശ്രമിച്ചു. തനിക്കെതിരെ പരാതി പറയാതിരിക്കാന്‍ അധ്യാപകന് ക്യാമ്പിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളെ വിളിക്കുന്നതിന്റെ ശബ്ദ സന്ദേശം പുറത്തായി. കേസിലെ പ്രതിയായ അധ്യാപകന് ഹരി ആര് വിശ്വനാഥ് മറ്റൊരു വിദ്യാര്‍ഥിയെ വിളിച്ച് സഹായം തേടുന്ന ഓഡിയോ ആണ് പുറത്ത് വന്നത്.
‘പോക്സോ കേസാണ്, അകത്ത് പോവും, ജീവിതം പോകും. എനിക്കവരെ വിളിക്കാനാവില്ല, അവരെ വിളിച്ച് പ്രശ്നമാക്കല്ലെയെന്ന് ഒന്ന് പറയാമോ’യെന്ന് അധ്യാപകന് ചോദിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് പുറത്തായത്. വിദ്യാര്‍ഥിനികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരേ പൊലീസ് പോക്സോ ആക്ട് ചുമത്തി കേസെടുത്തിരുന്നു. ഇതോടെയാണ് കേസ് ഒതുക്കി തീര്‍ക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകന് ക്യാമ്പിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയെ വിളിച്ചത്. സംഭവം നടന്ന വിവരം പുറത്തറിഞ്ഞതിനു പിന്നാലെയാണ് അധ്യാപകന് സഹവിദ്യാര്‍ത്ഥിയോട് ഇക്കാര്യം ഫോണില്‍ സംസാരിച്ചത്. ഈ സമയത്ത് ഹരി ആര് വിശ്വനാഥ് പരാതിക്കാരിയായ വിദ്യാര്‍ത്ഥിയോട് ക്ഷമാപണം നടത്തുന്നുമുണ്ട്.
എന്‍എസ്എസ് ക്യാമ്പിനെത്തിയ പെൺകുട്ടികൾ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് ഹരികുമാറിനെതിരെ പൊലീസിന് ലഭിച്ച പരാതി. ഇതിന് മുമ്പും ഹരി ആര് വിശ്വനാഥിനെതിരേ സമാന പരാതി ഉയര്‍ന്നപ്പോള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…