General

സ്റ്റൈൽ ഒട്ടും കുറച്ചില്ല; ജനങ്ങളെ കാണാൻ ഓടുന്ന കാറിന് മുകളിൽ ഇരുന്ന് പവൻ കല്യാൺ,വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഹൈദരാബാദ്: സിനിമാ സ്റ്റൈലിൽ ഗുണ്ടൂരിലെ ജനങ്ങളെ കാണാൻ എത്തി തെലുങ്ക് നടനും ജനസേന പാർട്ടി പ്രസിഡന്‍റുമായ പവൻ കല്യാൺ. ഹൈവേയിലൂടെ ഓടുന്ന കാറിന്‍റെ മുകളിൽ ഇരുന്ന് കാലുകൾ നീട്ടി പുറത്തെ കാഴ്ച കാണുന്ന ‘പവർ സ്റ്റാറി’ന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പവൻ മുകളിലാണെങ്കിൽ, കാറിന്‍റെ ഇരുവശത്തും അണികൾ തൂങ്ങിനിൽക്കുകയായിരുന്നു. നടന്‍റെ വാഹനത്തോടൊപ്പമുള്ള കാറിന്‍റെ കാര്യവും ഇങ്ങനെ തന്നെ. നിരവധി ബൈക്കുകളും ഒപ്പം ഉണ്ടായിരുന്നു. ഗുണ്ടൂരിലെ ഇപ്പടം ഗ്രാമത്തിൽ റോഡ് വീതികൂട്ടുന്നതിന്‍റെ ഭാഗമായി വീടുകളും കടകളും നഷ്ടപ്പെട്ടവരെ കാണാൻ എത്തിയതായിരുന്നു പവൻ.

മംഗൾഗിരിയിലെത്തിയപ്പോൾ പവന്‍റെ വാഹനം തടഞ്ഞു. തുടർന്ന് കാൽനടയായി താരം ആളുകൾക്കരികിലേക്ക് എത്തി. വെള്ളിയാഴ്ചയാണ് പൊളിക്കൽ നടപടികൾ ആരംഭിച്ചത്. പ്രതിഷേധത്തെ തുടർന്ന് നടപടികൾ നവംബർ 15 വരെ നിർത്തിവച്ചു

anaswara baburaj

Recent Posts

ഇടവേളയ്ക്ക് ശേഷം സെയ് തിമിംഗലം തിരിച്ചെത്തി|കാരണം ഇതാണ്

100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്

42 mins ago

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

10 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

10 hours ago