Kerala

ക്ഷേത്രപ്രവേശന വിളംബര വാർഷികം; രാജകുടുംബാംഗങ്ങൾ പങ്കെടുക്കില്ല! തീരുമാനം ദേവസ്വം ബോർഡ് നോട്ടീസിനെ ചൊല്ലി അനാവശ്യ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിൽ

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികപരിപാടിയില്‍ തിരുവിതാംകൂര്‍ രാജകുടുംബം പങ്കെടുക്കില്ല. പരിപാടിയുടെ നോട്ടീസ് വിവാദമായതിന് പിന്നാലെയാണ് തീരുമാനം. പരിപാടിയില്‍ മുഖ്യാതിഥികളായി ഗൗരി പാര്‍വതി ഭായിയേയും അശ്വതി തിരുനാള്‍ ലക്ഷ്മി ഭായിയേയുമാണ് ക്ഷണിച്ചിരുന്നത്. കൂടുതൽ വിവാദങ്ങൾക്ക് താത്‌പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്ന് കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാംസ്‌കാരിക വിഭാഗം തയ്യാറാക്കിയ നോട്ടീസിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമർപ്പണം,​ ക്ഷേത്രപ്രവേശന വിളംബര വാർഷികം എന്നിവ പ്രമാണിച്ചുള്ള പരിപാടിക്കാണ് നോട്ടീസ് തയ്യാറാക്കിയത്. കവടിയാർ രാജകുടുംബാംഗങ്ങളെ രാജ്ഞിയെന്നും തമ്പുരാട്ടിയെന്നും വിശേഷിപ്പിച്ചതിനെ ചൊല്ലിയാണ് വിവാദമുണ്ടായത്. വിവാദത്തെ തുടർന്ന് ദേവസ്വംബോർഡ് നോട്ടീസ് പിൻവലിക്കുകയും ചെയ്തു.

ഇന്ന് നടത്തുന്ന ചടങ്ങിൽ ഭദ്രദീപം തെളിക്കാൻ നിശ്ചയിച്ചിരുന്നത് അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി പൂയം തിരുനാൾ ഗൗരി പാർവതി ബായി എന്നിവരെയാണ്. എന്നാൽ വിവാദത്തിൻറെ പശ്ചാത്തലത്തിൽ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് രാജകുടുംബാംഗങ്ങൾ അറിയിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങിൽ പുഷ്‌പാർച്ചന മാത്രമേ ഉണ്ടാവൂ എന്നാണ് ദേവസ്വം ബോർഡിൻറെ അവസാന തീരുമാനം.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago