Kerala

താൽകാലിക ആശ്വാസം! ലോകായുക്ത വിധി ഫുള്‍ ബെഞ്ചിന് വിട്ടു;വിധി നീളും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ വിധി പറയല്‍ ഫുള്‍ ബെഞ്ചിന് വിട്ടു. മൂന്നംഗ വിശാല ബെഞ്ചിനാണ് കേസ് വിട്ടിരിക്കുന്നത്. രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. തീയതി പിന്നീട് പ്രഖ്യാപിക്കും. സ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും ആണ് വിധി പ്രസ്താവിച്ചത്.

മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് പരിശോധിക്കാമോ എന്നതിലും കേസ് നിലനിൽക്കുമോ എന്നതിലുമാണ് രണ്ട് ജസ്റ്റിസുമാർക്കും വ്യത്യസ്ത അഭിപ്രായമുണ്ടായത്. ഈ വിഷയങ്ങളിലൊന്നും ഐക്യത്തിൽ എത്താൻ സാധിക്കാത്തതിനാൽ ഫുൾ ബെഞ്ചിന് വിടുന്നുവെന്നാണ് വിധിയിൽ വ്യക്തമാക്കുന്നത്. എന്നാൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരൻ ആർ എസ് ശശികുമാർ അറിയിച്ചു.

കഴിഞ്ഞ വർഷം മാർച്ച് 18 ന് വാദം പൂർത്തിയായി ഒരു വർഷം പിന്നിട്ടിട്ടും വിധി വൈകിയതിനാൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിധി പ്രഖ്യാപനമുണ്ടായത്. അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ പൊതുപ്രവർത്തകൻ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരമുള്ള കേസാണ് മൂന്നംഗ ബെഞ്ചിന് വിട്ടത്.

എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎൽഎ. കെകെ രാമചന്ദ്രന്‍റെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി ലോകായുക്തക്ക് മുന്നിലെത്തിയത്.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

8 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

12 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

12 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago