ലോകത്തിലെ ഏറ്റവും ധനികൻ എന്ന സ്ഥാനത്തേക്ക് തിരിച്ചെത്തി ടെസ്ല, ട്വിറ്റർ സിഇഒ എലോൺ മസ്ക്. ടെസ്ല ഓഹരി വില കുതിച്ചുയർന്നതാണ് ഇപ്പോഴത്തെ ഈ നേട്ടത്തിന് കാരണമായത്. ആഡംബര ഉൽപ്പന്ന കമ്പനിയായ എൽഎംവിഎച്ച് ഉടമ ബെർണാഡ് അർണോൾട്ടിനെ മറികടന്നാണ് മസ്ക് ഈ നേട്ടം സ്വന്തമാക്കിയത്. 185 ബില്യൺ ഡോളറാണ് അർണോൾട്ടിൻ്റെ ആസ്തി. എന്നാൽ നിലവിൽ മസ്കിന്റെ ആസ്തി 187 ബില്യൺ ഡോളറാണ്.
ട്വിറ്റർ ഏറ്റെടുത്തത് മുതൽ ഒരുപാട് പ്രതിസന്ധികൾ മസ്ക് നേരിട്ടിരുന്നു. അതിനിടയിൽ ലോകത്തിലെ ഏറ്റവും ധനികൻ എന്ന സ്ഥാനം അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ആ സ്ഥാനം തിരിച്ച് പിടിച്ചിരിക്കുകയാണ് എലോൺ മസ്ക്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല് രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…