ദില്ലി: ഇനി നമ്മുക്ക് കാമുകിയോ, സുഹൃതിനെയോ , ലൈംഗിക പങ്കാളിയോ ആരെ വേണമെങ്കിലും സൃഷ്ടിക്കാം. പറയുന്നത് തമാശയല്ല, ഇത്തരം ഒരു വാർത്തയാണ് ടെക് ലോകത്തുനിന്ന് വരുന്നത്. നിങ്ങളുടെ സങ്കല്പത്തിലെ കാമുകിയേയും സുഹൃത്തിനെയും നിര്‍മിക്കാനുള്ള ആദ്യ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈബ്രി എന്ന ടെക് കമ്പനി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓഗ്‌മെന്റഡ് റിയാലിറ്റിയും വിര്‍ച്ച്വല്‍ റിയാലിറ്റിയും ഉപയോഗിച്ചാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്. ഉപയോക്താവുമായി നേരിട്ട് സംവദിക്കുന്ന രീതിയിലുള്ള പങ്കാളിയെ ത്രീഡിയില്‍ നിർമ്മിക്കാൻ ആപ്പ് വഴി കഴിയും. ഇഷ്ടമുള്ള വ്യക്തികളുടെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്‌തു പങ്കാളിയെ നിര്‍മിക്കാം. ടെംപ്ലേറ്റുകൾ വികസിപ്പിച്ച് അവരെ നിര്‍മിക്കാനുള്ള സൗകര്യവുമുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി, വിര്‍ച്ച്വല്‍ റിയാലിറ്റി എന്നിവ ഉപയോഗിച്ച് ടൈം ട്രാവല്‍ ചെയ്‌ത് മുന്‍കാലത്തേക്ക് എത്താം.
ഫോണിലെ ചിത്രങ്ങളും വീഡിയോകളും ടൈം ട്രാവലിനായി ഉപയോഗിക്കാം.
വൻ വിലകാരണം ഓഗ്മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ വാങ്ങാൻ കഴിയാത്ത സാധാരണക്കാരായ മൊബൈൽ ഉഫഭോക്താക്കളെയാണ് ലക്ഷ്യമിട്ടാണ് കമ്പനി ഇത്തരം ഒരു ആപ്പ് പുറത്തിറക്കുന്നത്. ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ളവരുടെ കൂടെ സമയം ചെലവഴിക്കാന്‍ ആപ് സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…