ബഡായി ബംഗ്ലാവിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും പിന്നീട് നടിയുമായി മാറിയ ആര്യയെ ഏവര്‍ക്കും ഇഷ്ടമാണ്. കോമഡി പ്രോഗ്രാമുകളിലും പ്രോഗ്രാം അവതാരകയുമൊക്കെയായി തിളങ്ങി നിന്നിരുന്ന ആര്യ ബിഗ് ബോസ് ടുവിലും മത്സരാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം ആര്യയുടെ ബെര്‍ത്ത് ഡേ ആയിരുന്നു. ഇതിന്റെ ഭാഗമായി പങ്കുവെച്ച കുറിപ്പാണ് ആര്യയെ മോളിവുഡ് പ്രേക്ഷകര്‍ വീണ്ടും ചര്‍ച്ച ചെയ്യാന്‍ കാരണം. കഴിഞ്ഞ ജന്മദിനത്തില്‍ സംഭവിച്ച ദുരിതത്തിനും മോശം അനുഭവവുമൊക്കെ തുറന്നുപറഞ്ഞാണ് ആര്യയുടെ കുറിപ്പ്.
ബിഗ്‌ബോസ് ടുവില്‍ മത്സരാര്‍ത്ഥി ആയിരിക്കെ താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും താമസിയാതെ വിവാഹം ചെയ്യുമെന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന വിവാഹവാര്‍ത്ത നടന്നില്ല. പ്രണയം തകര്‍ന്നുവെന്ന് താരം തന്നെ പറയുകയും ചെയ്തിരുന്നു. ഇത്തവണ തന്റെ 31ാം ജന്മദിനം സുഹൃത്തുക്കള്‍ക്കും മകള്‍ക്കും ഒപ്പം അടിപൊളിയായി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് തന്നെ കഴിഞ്ഞുപോയ ചില വിഷമഘട്ടങ്ങളെ കൂടി താരം തുറന്നുപറയുന്നു.
യു എ ഇയിലെ അപ്പാര്‍ട്ട്‌മെന്റില്‍ അന്ന് തനിച്ചായി – ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിന്റെ ചുരുക്കരൂപം ഇങ്ങനെ, ‘കഴിഞ്ഞ വര്‍ഷം ഇതേദിവസം എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. വിഷാദം എന്നെ ഇത്രയധികം മോശമായി ബാധിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ ഏതൊക്കെ വികാരങ്ങളില്‍ കൂടിയാണ് കടന്നുപോയതെന്ന് വിശദീകരിക്കാന്‍ കഴിയുന്നില്ല.’ ‘യു എ ഇയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായി. വേറെ വഴിയില്ലാത്തതിനാല്‍ ഒരു കുപ്പി വൈനിനെയും ബാക്കി വന്ന ഭക്ഷണത്തെയും ആശ്രയിക്കേണ്ടി വന്നു. പക്ഷേ, എന്റെ അവസ്ഥ അത് മോശമാക്കി. ഞാന്‍ മോശമായി എന്തെങ്കിലും ചെയ്തിരിക്കാം.
പക്ഷേ, എങ്ങനയോ ഞാന്‍ രക്ഷപ്പെട്ടു.’എന്നെ തേടി വന്ന ആ വ്യക്തിക്ക് നന്ദി – എനിക്കെന്തോ സംഭവിച്ചു എന്ന് മനസിലാക്കി വൈകുന്നേരത്തോടെ എന്റെ അടുത്തേക്ക് വരാന്‍ തീരുമാനിച്ച ആ വ്യക്തിക്ക് നന്ദി. ഇതായിരുന്നു എന്റെ കഴിഞ്ഞ പിറന്നാള്‍ ദിനം, ഞാന്‍ 30 വയസിലേക്ക് കടന്ന ദിവസം. പക്ഷേ, ഇന്ന് ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍, ശരിയായ തീരുമാനം ഞാന്‍ എടുത്തിരുന്നെങ്കില്‍ അത് വളരെയേറെ വ്യത്യസ്തമാകുമായിരുന്നു. ഞാന്‍ എന്റെ സുന്ദരിയായ മകള്‍ക്കൊപ്പവും എന്റെ മനോഹരമായ കുടുംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ആയിരുന്നേനെ. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ പിറന്നാള്‍ ദിനം ആയിരിക്കുമായിരുന്നു അത്. പക്ഷേ അങ്ങനെ നടന്നില്ല. എന്നോട് ഒട്ടും താല്‍പര്യമില്ലാത്ത ഒരാള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ യു എ ഇയിലേക്ക് പോകാന്‍ മാത്രം വിഡ്ഢിയായിരുന്നു ഞാന്‍. ഇത് എന്റെ തെറ്റായിരുന്നു. ഞാന്‍ തെറ്റായ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ മറ്റൊരാളെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും ആര്യ കുറിക്കുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…