General

പബ്ജി കളിക്കാന്‍ അച്ഛന്റെ അക്കൗണ്ടില്‍ നിന്ന് പണ൦ തട്ടി ;കൗമാരക്കാരന്‍ പിടിയില്‍

മനാമ:പബ്ജി ഗെയിം കളിക്കുന്നതിന് വേണ്ടിയാണ് പതിനാറുകാരന്‍ സ്വന്തം പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് 11,000 ദിനാര്‍ ((23 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) മോഷ്ടിച്ചത്. മോഷണം നടത്തിയതിനെത്തുടർന്ന് കൗമാരക്കാരന് ശിക്ഷ വിധിച്ചു.

വിചാരണ പൂര്‍ത്തിയാക്കിയ ഹൈ ക്രിമിനല്‍ കോടതി, കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 16കാരന് ആറുമാസം ജയില്‍ശിക്ഷയും 1,000 ദിനാര്‍ പിഴയും വിധിക്കുകയായിരുന്നു. പിതാവിന്റെ ഡിജിറ്റല്‍ ഒപ്പ് ദുരുപയോഗം ചെയ്ത് കൃത്രിമം നടത്തിയതാണ് കുട്ടി പണം മോഷ്ടിച്ചത്. പിതാവ് സ്ഥലത്തില്ലായിരുന്ന സമയത്താണ് സംഭവം നടന്നത്. 65കാരനായ പിതാവ് പണമിടപാട് നടത്തുന്ന ബെനഫിറ്റ് പേ ആപ്പില്‍ പിതാവിന്റെ അനുവാദം ഇല്ലാതെ ലോഗിന്‍ ചെയ്ത കുട്ടി പണം തട്ടിയെടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവില്‍ നിന്ന് വിവാഹ മോചനം നേടിയ അമ്മയ്ക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നെങ്കിലും കേസില്‍ അമ്മയ്‍ക്ക് ശിക്ഷ വിധിച്ചിട്ടില്ല.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

5 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

6 hours ago