The accident that took the lives of 2 students in Chatayamangalam; the family wants to charge murder charges against the KSRTC bus driver; the police did not take proper action!
കൊല്ലം:ചടയമംഗലത്ത് രണ്ടു വിദ്യാർത്ഥികളുടെ ജീവനെടുത്ത കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് വിദ്യാർത്ഥികളുടെ കുടുംബം.. അപകടം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയില്ല. പോലീസ് അന്വേഷണവും വൈകുകയാണ്.ചടയമംഗലം പോലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ലെന്നാണ് മരിച്ച വിദ്യാർത്ഥികളുടെ കുടുംബം ആരോപിക്കുന്നത്. പോലീസ് ഇതുവരെ ബസ് യാത്രക്കാരുടെ മൊഴി എടുക്കുകയോ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്തിട്ടില്ല. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു.
ബസ് വിദ്യാർത്ഥികളെ ഇടിച്ചിട്ട ശേഷം അവരുടെ ദേഹത്തു കൂടി കയറി ഇറങ്ങി നിർത്താതെ പോവുകയായിരുന്നു. പിന്നീട് ബസ്സിലുള്ളവർ ബഹളം വച്ചപ്പോഴാണ് വാഹനം നിർത്തിയത്. ഇത്തരത്തിൽ ഒരു നടപടി ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായത് ലഹരി ഉപയോഗിച്ചതിനാലാണെന്നാണ് ബന്ധുക്കളുടെ പക്ഷം.കഴിഞ്ഞമാസം 28 നാണ് ചടയമംഗലം നെട്ടേത്തറയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് പുനലൂര്‍ സ്വദേശികളായ ശിഖയുടെയും അഭിജിത്തിന്റെയും ജീവനെടുത്തത്. ചടയമംഗലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് ഇവരെ ഇടിച്ചിട്ടത്. കിളിമാനൂര്‍ വിദ്യ എന്‍ജിനീയറിങ് കോളേജിൽ രണ്ടാം വർഷ ബിടെക് വിദ്യാർത്ഥിനിയായ ശിഖയെ കൊണ്ടുവിടാനായി പോകുമ്പോഴായിരുന്നു അപകടം. അഭിജിത്ത് പത്തനംതിട്ടയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയായിരുന്നു.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…