'The appointment will be fixed within a week, do not complain; The phone conversation between Akhil Sajeev and Haridasan is out
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട കോഴപ്പണ പരാതിയില്‍ ആരോപണ വിധേയനായ അഖില്‍ സജീവും പരാതിക്കാരനായ ഹരിദാസനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ഒരാഴ്ചക്കുള്ളില്‍ നിയമനം ശരിയാക്കുമെന്നും പരാതി നല്‍കിയിട്ട് എന്തുനേട്ടമാണുള്ളതെന്നും അഖില്‍ സജീവ് ചോദിക്കുന്ന ഓഡിയോ ക്ലിപ്പ് ഹരിദാസ് തന്നെയാണ് പുറത്തുവിട്ടത്.
നിയമനം എന്തായാലും നടക്കുമെന്ന് അഖില്‍ സജീവ് ഹരിദാസന് ഉറപ്പ് കൊടുക്കുന്നത് സന്ദേശങ്ങളിലുണ്ട്. നിയമനം ചെയ്ത് തരാമെന്ന് അവര്‍ ഉറപ്പ് പറഞ്ഞിട്ടുണ്ട്. കുറച്ചു കാത്തിരിക്കണം. കൃത്യമായി ചെയ്ത് തരാം. കുറച്ചു സമയം ആവശ്യപ്പെടുക ആണ് താന്‍ ചെയ്തത്. ഒരാഴ്ചക്കുള്ളില്‍ ചെയ്ത് തരാമെന്നും അഖില്‍ സജീവ് പറയുന്നത് സന്ദേശങ്ങളില്‍ കേള്‍ക്കാം.
കേസ് കാര്യങ്ങളുമായി പോയിട്ട് എന്ത് നേട്ടമെന്നും ചില പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് കുറച്ചു സമയം ആവശ്യപ്പെട്ടതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. പരാതിയുമായി പോകുക ആണെങ്കില്‍ മാഷ് എന്താണെങ്കില്‍ ചെയ്‌തോയെന്നും കൈകാര്യം ചെയ്തു തരാന്‍ പറ്റുന്നവര്‍ ചെയ്ത് തരാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അഖില്‍ സജീവ് ഹരിദാസനോട് പറയുന്നു. എന്നാൽ കാത്തിരിക്കാൻ ആവില്ലെന്നും പൊലീസിനെ സമീപിക്കുമെന്നുമാണു ഹരിദാസ് പറയുന്നത്. ഹരിദാസാണു സംഭാഷണം പുറത്തുവിട്ടത്.
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…