The army helped the villages isolated in the flood! Indian Army prepared a bridge and rescue system across the river in 48 hours!!
ഗാംഗ്‌ടോക്ക്: കനത്ത മഴയിലും വെളളപ്പൊക്കത്തിലും വലയുന്ന ഗ്രാമങ്ങളിൽ തുണയായി സൈന്യം. നദികളിൽ വെളളം ഉയർന്നതിനെ തുടർന്ന് ഒറ്റപ്പെട്ട വടക്കൻ സിക്കിമിലെ അതിർത്തിഗ്രാമങ്ങളിൽ താൽക്കാലിക പാലവും രക്ഷാസംവിധാനവും ഒരുക്കിയാണ് സൈന്യം സജീവമാകുന്നത്.
കുത്തൊഴുക്ക് നിറഞ്ഞ നദിക്ക് കുറുകെ 150 അടി നീളത്തിൽ തൂക്കുപാലം വെറും 48 മണിക്കൂർ കൊണ്ട് നിർമ്മിച്ച സൈന്യത്തിന്റെ വൈദഗ്ധ്യവും കർമ്മശേഷിയും സോഷ്യൽ മീഡിയയിലും കൈയ്യടി നേടുകയാണ്. ഇന്ത്യൻ സൈന്യത്തിന്റെ ത്രിശക്തി കോർപ്പിലെ എൻജിനീയറിംഗ് വിഭാഗമാണ് പ്രതികൂല സാഹചര്യത്തിലും അതിവേഗത്തിൽ പ്രവർത്തിച്ചത്. പാലം ഒറ്റപ്പെട്ട പ്രദേശങ്ങളുമായുള്ള ബന്ധം പുനഃസ്‌ഥാപിക്കാനും ആളുകളുടെ സഞ്ചാരം സുഗമമാക്കാനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും വഴിയൊരുക്കുമെന്ന് സൈനിക ഉദ്യോഗസ്‌ഥൻ പറഞ്ഞു.
ത്രിശക്തി കോർപ്പിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പാലം നിർമാണത്തിന്റെ ചിത്രങ്ങളും വീഡിയോയും സൈന്യം പുറത്തുവിട്ടത്. കുത്തിയൊലിക്കുന്ന പ്രളയജലത്തിന് മുൻപിൽ ഗ്രാമവാസികൾ നിസ്സഹായതയോടെ നിൽക്കുന്ന സാഹചര്യത്തിലാണ് സൈന്യം സഹായവുമായി രംഗത്തെത്തിയത്.
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…