The baby lay motionless for hours; Breast milk is suspected to be stuck in the throat; a case has been registered in the infant's death and investigation has been started
തിരുവനന്തപുരം: തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതെന്ന് സംശയം. പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ബാലരാമപുരം പള്ളിച്ചൽ വയലിക്കട പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിനിമോൾ – ജയകൃഷ്ണൻ ദമ്പതികളുടെ മൂന്നുമാസം പ്രായമുള്ള മകൻ ജിതേഷ് ആണ് മരിച്ചത്. ഇവരുടെ ഏകമകനായിരുന്നു. ഞായറാഴ്ച രാത്രി 10 മണിയ്ക്ക് കുട്ടിയെ അമ്മ ജിനിമോൾ മുലപാൽ കൊടുത്ത് കട്ടിലിൽ ഉറക്കാൻ കിടത്തിയതായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് അച്ഛന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ കുട്ടിയെ ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പൾസ് കുറവായതിനാൽ കുഞ്ഞിനെ എസ്എടി ആശുപതിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു. പുലർച്ചെ 5:30 ഓടെ കുഞ്ഞിനെ എസ്എടി ആശുപത്രിയിലെത്തിച്ച് ഡോക്ടർ പരിശോധിച്ചപ്പോഴാണ് കുഞ്ഞ് മരണപ്പെട്ടതായി വ്യക്തമായത്. അച്ഛൻ ജയകൃഷ്ണന്റെ മൊഴി പ്രകാരം പോലീസ് കേസെടുത്തു.
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…