Kerala

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടും കാര്യം പരമരഹസ്യമാക്കി വച്ച് സംസ്ഥാന ജി എസ് ടി വകുപ്പ്; കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാതെ ഒത്തുകളി; നികുതി വെട്ടിപ്പുകാർക്ക് എല്ലാവിധ ഒത്താശയും നൽകി സർക്കാർ ?

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ജി എസ് ടി വെട്ടിപ്പ് കണ്ടെത്തിയിട്ടും കുറ്റക്കാരായ സ്വകാര്യ കമ്പനിയുമായി ഒത്തുകളിച്ച് സംസ്ഥാന ജി എസ് ടി വകുപ്പ്. തൃശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ സ്റ്റോർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് വൻ നികുതി വെട്ടിപ്പിന് പിടികൂടിയത്. 126 കോടിയുടെ വെട്ടിപ്പാണ് നടത്തിയത്. 780 കോടിയുടെ വിറ്റുവരവിലാണ് തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ എം ഡി, കെ ഡി പ്രഭാകരൻ അറസ്റ്റിലായിട്ടും വിഷയം രഹസ്യമാക്കിവച്ച് തുടർനടപടികൾ ജി എസ് ടി വകുപ്പ് തട്ടിപ്പുകാരുടെ ഒത്തുകളിച്ച് വൈകിപ്പിക്കുന്നു എന്നാണ് ആരോപണം.

കേസിൽ അറസ്റ്റ് ചെയ്യാതിരിക്കാൻ കമ്പനി 75 കോടിരൂപ നികുതി അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ ഹൈറിച്ച് 51 കോടിരൂപ മാത്രമേ അടച്ചിട്ടുള്ളു. തുടർന്നാണ് എം ഡി അറസ്റ്റിലായത്. ഇത്തരം കേസ്സുകളിൽ ഉടൻ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാറുണ്ട്. എന്നാൽ ഈ കേസിൽ തുടർനടപടികൾ ജി എസ് ടി വകുപ്പ് വൈകിപ്പിക്കുകയാണ്. ഇത് കമ്പനിക്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സൗകര്യമൊരുക്കും. സാധാരണ നികുതി വെട്ടിപ്പുകൾ കണ്ടെത്തിയാൽ ജി എസ് ടി വകുപ്പ് വാർത്താക്കുറിപ്പ് ഇറക്കാറുണ്ട്. എന്നാൽ ഇക്കാര്യം ഉദ്യോഗസ്ഥർ പരമ രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്.

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വൻ ചോർച്ചയുണ്ടെന്ന് ഒന്നിലധികം ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. നികുതി വെട്ടിപ്പും,അഴിമതിയും സംസ്ഥാനത്ത് വ്യാപകമാകുന്നു എന്നതിന്റെ സൂചനയാണിത്. ഈ അവസരത്തിലാണ് വൻ നികുതി വെട്ടിപ്പ് സംബന്ധിച്ച വാർത്ത പുറത്തുവരുന്നത്. കേരളീയം പരിപാടി നടത്താനുള്ള തുക കണ്ടെത്താൻ സ്പോൺസർമാരെ കണ്ടെത്താൻ മികച്ച പ്രവർത്തനം നടത്തിയ ജി എസ് ടി ഇന്റലിജൻസ് മേധാവിയെ മുഖ്യമന്ത്രി പരസ്യമായി ഉപഹാരം നൽകി അഭിനന്ദിച്ചത് ഏറെ വിവാദമായിരുന്നു.

Kumar Samyogee

Recent Posts

ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ !സോൻ ഗ്രാമം വളഞ്ഞ് സുരക്ഷാസേന; കൂടുതൽ സൈനികർ പ്രദേശത്തേക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…

5 hours ago

ഉണ്ടായത് പാക് കേന്ദ്രീകൃത ഗൂഢാലോചന! പാക് ഭീകരൻ സാജിദ് ജാട്ട് മുഖ്യ സൂത്രധാരൻ!പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…

5 hours ago

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…

8 hours ago

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

10 hours ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

10 hours ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

10 hours ago