ദില്ലി: രാജ്യത്തെ കോവിഡ് ആശങ്ക ഒഴിഞ്ഞതോടെ ബംഗ്ലാദേശിലേക്കുള്ള തീവണ്ടി സർവ്വീസുകൾ പുന:രാരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. തീവണ്ടി സർവ്വീസുകൾ അടുത്ത മാസം ഒന്ന് മുതൽ വീണ്ടും ആരംഭിക്കാനാണ് കേന്ദ്രസർക്കാരിന്റെ നിലവിലെ തീരുമാനം. രണ്ട് തീവണ്ടികളാണ് ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്ക് സർവ്വീസ് നടത്തുന്നത്. മൈത്രി എക്‌സ്പ്രസ്, ബന്ധൻ എക്‌സ്പ്രസ് എന്നിവയാണ് ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്കുള്ള തീവണ്ടികൾ. ഇവ പുന:രാരംഭിക്കുന്നതിന് പുറമേ പുതിയ ഒരു സർവ്വീസ് കൂടി പരീക്ഷണാർത്ഥം ആരംഭിക്കാനാണ് തീരുമാനം.പുതിയ സർവ്വീസായി ന്യൂ ജപയ്ഗുരി- ധാക്ക മിത്താലി എക്‌സ്പ്രസ് ആണ് ആരംഭിക്കുന്നത്. ജൂൺ ഒന്നിന് ബംഗ്ലാദേശി റെയിൽവേ മന്ത്രി ഇന്ത്യ സന്ദർശിക്കും. ഇതിനോട് അനുബന്ധിച്ചാണ് പുതിയ തീവണ്ടി സർവ്വീസ് ആരംഭിക്കുന്നത്.
2021 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ച തീവണ്ടി സർവ്വീസ് ആണ് മിത്താലി എക്‌സ്പ്രസ്. അതേസമയം കൊൽക്കത്ത- ധാക്ക മൈത്രി എക്‌സ്പ്രസ് ആഴ്ചയിൽ അഞ്ച് ദിവസവും, കൊൽക്കത്ത- ഖുൽന ബന്ധൻ എക്‌സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസവുമാണ് സർവ്വീസ് നടത്തുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ വന്നതോടെ ഇവ താത്കാലികമായി നിർത്തിവയ്‌ക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ സർവ്വീസുകൾ വീണ്ടും ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…