The central government says that the number of terrorists infiltrating into India has greatly reduced; Security will be strengthened in the border areas
ദില്ലി: ജമ്മു കശ്മീർ അടക്കമുള്ള അതിർത്തി പ്രദേശങ്ങളിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരരുടെ എണ്ണത്തിൽ വൻ കുറവെന്ന് കേന്ദ്രസർക്കാർ. നിലവിൽ, വിവിധ സേനകളുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. ഈ വർഷം ജൂൺ അവസാനം വരെ ഭീകരരുടെ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കി. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നുഴഞ്ഞുകയറ്റം ശ്രമങ്ങളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്.
എന്നാൽ, നുഴഞ്ഞുകയറ്റങ്ങളുടെ എണ്ണം കുറഞ്ഞത് ആശ്വാസം പകരുമെങ്കിലും ഭീകര പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. നിലവിൽ ഭീകരരെ നേരിട്ട് ഉപയോഗിച്ചുള്ള നുഴഞ്ഞുകയറ്റത്തിന് പകരം, ആധുനിക സംവിധാനങ്ങളോടുകൂടിയുള്ള ഡ്രോണുകളാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്. ജമ്മു കാശ്മീർ, പഞ്ചാബ് എന്നീ അതിർത്തി വഴിയാണ് ഡ്രോണുകൾ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി എത്തിയ 53 ഡ്രോണുകളെ ഇന്ത്യൻ സേന വെടിവെച്ച് വീഴ്ത്തിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം ഡ്രോണുകളും ആയുധങ്ങൾ, ലഹരികൾ എന്നിവയാണ് കടത്തുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…