The Chief Minister has extended the deadline for the campaign announced by the government offices to clear the pending files by one more month.
തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീര്‍പ്പാക്കാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച തീവ്രയജ്ഞത്തിന്റെ സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി. സെപ്തംബര്‍ മുപ്പതിനകം ഫയൽ തീര്‍പ്പാക്കാൻ കര്‍ശന നിര്‍ദ്ദേശം നൽകിയിരുന്നെങ്കിലും പകുതി ഫയലുകളിൽ പോലും തീര്‍പ്പുണ്ടായില്ല. ഈ ഘട്ടത്തിലാണ് സമയ പരിധി ഒക്ടോബര്‍ മുപ്പത് വരെയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.എന്നാൽ നിശ്ചയിച്ച സമയ പരിധിക്കകത്ത് കെട്ടിക്കിടക്കുന്ന ഫയലുകളിൽ പകുതി തീര്‍ക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ. ഓരോ ഫയലും ഓരോ ജീവിതം ആണെന്ന് പ്രഖ്യാപിച്ചതിന്റെ ചുവടു പിടിച്ചാണ് ഫയൽ തീര്‍പ്പാക്കൽ തീവ്ര യജ്ഞം പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് 15 വരെയുള്ള കണക്ക് അനുസരിച്ച് സെക്രട്ടേറിയറ്റിലേയും വിവിധ ഡയറക്ടേറ്റുകളിലും കെട്ടിക്കിടക്കുന്നത് 8,53,088 ഫയൽ ആണ്. അതിൽ തീര്‍പ്പാക്കിയത് 3, 28,910 ഫയലും ,തീര്‍പ്പ് കാത്തിരിക്കുന്നത് 5,24,178 ഫയലും ആണ്. അതായത് തീവ്ര യജ്ഞം പ്രഖ്യാപിച്ചിട്ടും തീര്‍പ്പാക്കിയത് വെറും 38 ശതമാനം ഫയൽ മാത്രമാണ്. സെപ്തംബര്‍ മുപ്പതെന്ന സമയപരിധി തീരുമ്പോൾ സെക്രട്ടേറിയറ്റിൽ മാത്രം രണ്ട് ലക്ഷത്തോളം ഫയൽ കെട്ടിക്കിടക്കുകയാണ്. പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിക്ക് കീഴിലെ പൊതുഭരണ വകുപ്പിൽ 15407 ഫയലും ആഭ്യന്തര വകുപ്പിൽ 14314 ഫയലും ഉണ്ടെന്നാണ് കണക്ക്. ആരോഗ്യം വിദ്യാഭ്യാസം തദ്ദേശ ഭരണ വകുപ്പുകളാണ് ഫയൽ തീര്‍പ്പാക്കൽ യജ്ഞത്തിൽ വളരെ പിന്നിൽ. നയപരമായ തീരുമാനം എടുക്കേണ്ട ഫയലുകൾ എത്തുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ നിസ്സഹ കരണവുമാണ് സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം ഇഴയാൻ കാരണമെന്നാണ് ജീവനക്കാര്‍ വിശദീകരിക്കുന്നത്. ഫയൽ തീര്‍പ്പാക്കൽ യജ്ഞം പാളിയതോടെ സമയ പരിധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…