The Cinemanaya Samiti was formed; Mukesh is out! Who has withdrawn from the committee?
തിരുവനന്തപുരം: പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി സിനിമാനയ സമിതി രൂപീകരിച്ചു .എന്നാൽ ലൈംഗിക പീഡനാരോപണ കേസിലെ പ്രതിയായ എം.എൽ.എ മുകേഷിനെ സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കി. പീഡനാരോപണം വന്നതിന് പിന്നാലെ മുകേഷിനെ പുറത്താക്കണമെന്ന ആവശ്യം ഉയർന്നിരിന്നു , ഇതേത്തുടർന്നാണ് ഇപ്പോൾ ഇങ്ങനൊരു നീക്കം സിനിമാനയ രൂപീകരണ സമിതി എടുത്തത്. കേസില്‍ അറസ്റ്റിലായ മുകേഷ് ഇപ്പോൾ ജാമ്യത്തിലാണ്. എന്നാൽ മുകേഷിനെ സംരക്ഷിക്കുന്നത് സർക്കാരാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
അതേസമയം ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണിന്റെ അദ്ധ്യക്ഷയിലുള്ള സമിതിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ എന്നിവരെ അംഗങ്ങളാക്കിയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്.എന്നാൽ ഫെഫ്കയുടെ പ്രതിനിധിയായിരുന്ന ബി ഉണ്ണികൃഷ്ണൻ സമിതിയിൽ നിന്ന് പിന്മാറിയിട്ടുണ്ടെന്നാണ് വിവരം.സമിതിയുടെ കണ്‍വീനർ സാംസ്കാരിക വകുപ്പിന്റെ മുൻ സെക്രട്ടറി മിനി ആന്റണിയായിരുന്നു. എന്നാൽ, മിനി വിരമിച്ചതിനാല്‍ സമിതിയില്‍ അംഗമായിരുന്ന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് കണ്‍വീനറാകും. നടിമാരായ നിഖില വിമല്‍, പത്മപ്രിയ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…