തിരുവനന്തപുരം: രാജ്യത്തെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ് 20 ന് വൈകുന്നേരം 4 മണിക്ക് സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. 19, 20, 21 തിയതികളിലായാണ് സമ്മേളനം നടക്കുന്നത്. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം-കേരള ആതിഥ്യം വഹിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കും.
അരനൂറ്റാണ്ടു കാലം ദേശീയവും സാര്‍വ്വദേശീയവുമായ പ്രധാനപ്പെട്ട സംഭവങ്ങളില്‍ ദൃക്‌സാക്ഷികളായവരും മാദ്ധ്യമരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ചവരും പ്രമാദമായ അഴിമതികള്‍ പുറത്തുകൊണ്ടുവന്നവരും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയവരും കേസുകളില്‍ ഉള്‍പ്പെട്ടവരുമായ നിരവധി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സമ്മേളന പ്രതിനധികളായി എത്തുന്നുണ്ട്.
പ്രതിനിധികള്‍ക്കുള്ള താമസവും ഭക്ഷണവും സ്വാഗതസംഘം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് മാധ്യമസെമിനാര്‍, ഇന്റനാഷണല്‍ ഫോട്ടോപ്രദര്‍ശനം, ഐക്യദാര്‍ഡ്യ സമ്മേളനം തുടങ്ങി വിവിധപരിപാടികളും ഒരുക്കുന്നുണ്ട്. ദേശീയസമ്മേളനം മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ഗുരുതരമായ പ്രശ്നങ്ങളെ സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടത്തും. ദേശീയ തലത്തിലുള്ള ഒരു പെന്‍ഷന്‍ പദ്ധതി, മെച്ചപ്പെട്ട ആരോഗ്യരക്ഷാപദ്ധതി, ഇന്‍ഷൂറന്‍സ് സൗകര്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേശീയതലത്തില്‍ പ്രചാരണപ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം കൊടുക്കുന്നതാണ്.
നിലവില്‍ ഏതാനും സംസ്ഥാനങ്ങളില്‍ വിരമിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നുണ്ടെങ്കിലും കേരളവും ഗോവയും ഒഴിച്ച് ഒരിടത്തും മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ലഭ്യമാകുന്നില്ല. മിക്ക സംസ്ഥാനങ്ങളിലും അക്രഡിറ്റേഷനുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്കു മാത്രമാണ് പെന്‍ഷന്‍ കിട്ടുന്നത്. അതില്‍ തന്നെയും ഒരു ഏകീകൃത സ്വഭാവവുമില്ല. നിലവില്‍ 2,500 രൂപ മുതല്‍ 20,000 രൂപ വരെ വിവിധ സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. വിവിധ സംസ്ഥാന പെന്‍ഷന്‍ സംവിധാനങ്ങള്‍ തമ്മില്‍ വലിയ വിത്യാസങ്ങളുണ്ട്. അതിനാല്‍ എല്ലാ സംസ്ഥാനങ്ങളിലും അര്‍ഹതപ്പെട്ട എല്ലാ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും ഏറ്റവും ചുരുങ്ങിയത് 20,000 രൂപ പെന്‍ഷനായി നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെടും.
ആരോഗ്യരക്ഷാ രംഗത്ത് കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ മെഡിസെപ്പ് പോലുള്ള പദ്ധതികളില്‍ സംസ്ഥാന തലത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണം. ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സി.ജി.എച്ച്.എസ് പദ്ധതി ആനുകൂല്യം അര്‍ഹതപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കണം. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വെട്ടിക്കുറച്ച ട്രെയിന്‍ യാത്രാ ആനുകൂല്യം പുനസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെടും.
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…