General

പരാതിക്കാരി തടവിലായിരുന്നില്ല, ബലാത്സംഗ പരാതി ഉന്നയിക്കാൻ വൈകി’- എൽദോസ് കേസിൽ കോടതി കണക്കിലെടുത്തത് ഇക്കാര്യം

തിരുവനന്തപുരം: ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്, ബലാത്സംഗ പരാതി ഉന്നയിക്കാൻ വൈകിയത് കണക്കിലെടുത്ത്. ഇര ഉന്നത യോഗ്യതകൾ ഉള്ള ആളാണെന്ന് വിലയിരുത്തിയ കോടതി, പരാതിക്കാരി ഒരിക്കലും ഏതെങ്കിലും തരത്തിലുള്ള തടവിൽ ആയിരുന്നില്ല എന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. സംഭവം ഉണ്ടായി എന്ന് പറയുന്ന സമയത്തിന് ശേഷം നൽകിയ മൊഴിയിലും പരാതിയിലും ബലാത്സംഗ കാര്യം പറഞ്ഞില്ല. ഡോക്ടർക്ക് മുന്നിലും ഇക്കാര്യം ഉന്നയിച്ചില്ല – കോടതി ചൂണ്ടിക്കാട്ടി.

ആരോപിതൻ എംഎൽഎ ആണെന്നതും കോടതി കണക്കിലെടുത്തു. എൽദോസിന് മുൻകാല ക്രിമിനൽ പശ്ചാത്തലം ഇല്ല. എൽദോസുമായി വിവാഹ ബന്ധം സാധ്യവുമല്ല എന്ന് പരാതിക്കാരിക്ക് ബോധ്യം ഉണ്ടായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിൽ നിരന്തര ആശയവിനിമയം നടന്നിരുന്നു. പരാതിക്കാരിയും പ്രതിയും തമ്മിൽ അടുത്ത ബന്ധമുണ്ട് എന്നതും മുൻകൂർ ജാമ്യം നൽകുന്നതിൽ കോടതി കണക്കിലെടുത്തു.

Kumar Samyogee

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

4 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago