പ്രതീകാത്മക ചിത്രം
ലളിത്പുര്‍ : നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ ഭക്ഷിച്ച നിലയിൽ. നാട്ടുകാർ നായ്ക്കളെ ഓടിച്ചപ്പോഴേക്കും മൃതദേഹം ഭാഗികമായി ഭക്ഷിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ലളിത്പുര്‍ മെഡിക്കല്‍ കോളേജിലാണ് ഇന്നലെ നടുക്കുന്ന സംഭവമുണ്ടായത്. വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് പിന്നീട് മരിക്കുകയും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ മൃതദേഹമാണ് പിന്നീട് തെരുവ് നായകൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി ഒമ്പതിനാണ് ലളിത്പുര്‍ മെഡിക്കല്‍ കോളേജിലെ ജില്ലാ വനിതാ ആശുപത്രിയില്‍ കുട്ടി ജനിച്ചത്. ശരീരഭാരം കുറവായിരുന്ന കുട്ടിയെ അസുഖങ്ങള്‍ കാരണം സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റിയിരുന്നു ജന്മനാ വൈകല്യങ്ങളോടെയാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ തല ശരിയായി വികസിച്ചിരുന്നില്ല. നട്ടെല്ലും ഉണ്ടായിരുന്നില്ല. 1.3 കിലോഗ്രാം മാത്രമായിരുന്നു ഭാരം. എസ്എന്‍സിയുവിലേക്ക് മാറ്റുമ്പോള്‍ ജീവനുണ്ടായിരുന്ന കുട്ടി അന്ന് വൈകുന്നേരത്തോടെ മരിച്ചു. പിന്നാലെ ആശുപത്രി അധികൃതർ മൃതശരീരം കുട്ടിയുടെ ബന്ധുക്കള്‍ക്ക് കൈമാറി.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതശരീരം തെരുവുനായ്കള്‍ ഭക്ഷിച്ചെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്. കുട്ടിയുടെ തലയില്ലാത്ത ശരീരം മാത്രമാണ് ബാക്കിയായത്. കുട്ടിയുടെ ബന്ധുക്കള്‍ ശരീരം ഒരു പ്ലാസ്റ്റിക് ബാഗിലാക്കി വലിച്ചെറിയുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ ആരോപിക്കുന്നത്. കുട്ടിയുടെ അമ്മായി മൃതശരീരം ഒപ്പിട്ടുവാങ്ങിയതിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.ആശുപത്രിയുടെ ടാഗ് ഉണ്ടായിരുന്നതിനാലാണ് കുഞ്ഞിനെ തിരിച്ചറിയാനായത്.
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…