പ്രതി തമിഴരശ്
ചെറുതുരുത്തിയിൽ തമിഴ്‌നാട് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിനി സെൽവിയുടെ ഭർത്താവ് തമിഴ്‌നാട് കള്ളക്കുറിച്ചി സ്വദേശി തിമിഴരശനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയാണ് ഇയാൾ കൊല നടത്തിയത്.
ഇന്നലെ പുലര്‍ച്ചെ തമിഴരശ് തന്നെയാണ് തന്‍റെ ഭാര്യ വെയിറ്റിങ് ഷെഡില്‍ മരിച്ചുകടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊടുംക്രൂരത പുറത്തുവന്നതിനെത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന തമിഴരശ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.പുലര്‍ച്ചെ രണ്ടിനും ആറിനുമിടയിലായിരുന്നു കൊല. പിന്നീട് ചെറുതുരുത്തി പാലത്തിനു സമീപത്തു നിന്നും മൃതദേഹം വെയിറ്റിങ് ഷെഡിലേക്ക് വലിച്ചുകൊണ്ടുവന്നിട്ടു. തുടര്‍ന്ന് സ്റ്റേഷനിലെത്തി ഭാര്യ മരിച്ചു കിടക്കുന്നു എന്ന് വിവരം പറയുകയായിരുന്നു. കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…