ദില്ലി :കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവ് നൽകാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ജൂൺ 3ന് ഏഴുമണിവരെ സമയം അനുവദിച്ചു. മറുപടിയില്ലെങ്കിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് കണക്കാക്കും. പെരുമാറ്റച്ചട്ടം നിലനിൽക്കേ, വരണാധികാരികളായ നൂറ്റിഅൻപതോളം കലക്ടർമാരെ അമിത്ഷാ നേരിട്ടു വിളിച്ചെന്നാണ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്.
കലക്ടർമാരുടെ ഭാഗത്തുനിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്മിഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണം ഗുരുതര സ്വഭാവത്തിലുള്ളതും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയെ ബാധിക്കുന്നതുമാണെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇന്നലെയാണ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും അത് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ജയറാം രമേശ് ആരോപിച്ചിരുന്നു. പിന്നാലെ, വിശദാംശങ്ങൾ ഹാജരാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻനിർദേശിക്കുകയായിരുന്നു.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…