സോണിയ ഗാന്ധി
ദില്ലി : തെരെഞ്ഞെടുപ്പ് റാലിക്കിടെ സോണിയ ഗാന്ധി നടത്തിയ ‘കർണാടകയുടെ പരാമാധികാരം’ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കാണ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരിക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ് കർശന നടപടിയെടുക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് എഴുതി നൽകിയ പരാതിയിൽ ബിജെപി ആവശ്യപ്പെട്ടിരുന്നു.
‘‘കർണാടകയുടെ യശസ്സിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും കളങ്കം വരുത്താൻ കോൺഗ്രസ് ആരെയും അനുവദിക്കില്ല’’ എന്നായിരുന്നു പ്രചാരണ റാലിയിക്കിടെ സോണിയയുടെ പ്രസ്താവന. പിന്നാലെ സോണിയയെ ഉദ്ധരിച്ച് കോൺഗ്രസ് ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രംഗത്തെത്തി.
കർണാടകയെ ഇന്ത്യയിൽനിന്ന് വേർപെടുത്താനാണ് കോൺഗ്രസിന്റെ ശ്രമമെന്നു മോദി ആരോപിച്ചു. ‘‘ആ ട്വീറ്റ് ദേശീയവാദികളും സമാധാനപ്രേമികളും പുരോഗമനക്കാരും ആഗോളമായി അറിയപ്പെടുന്നവരുമായ കർണാടകയിലെ ജനങ്ങളെ പ്രകോപിപ്പിക്കാനുള്ള ഗൂഢശ്രമമാണ്. കർണാടകയുടെ സ്ഥിരതയും ഐക്യവും ശാന്തിയും തകർക്കുകയാണ് ലക്ഷ്യം. ചില സമുദായങ്ങളുടെയോ സംഘങ്ങളുടെയോ വോട്ടും പിന്തുണയും ഉറപ്പാക്കാനാണിത്. ഇന്ത്യയിലെ ഒരു സംസ്ഥാനം എന്ന കാഴ്ചപ്പാടിനെ തകർക്കുന്ന പ്രസ്താവനയാണിത്.’’– ബിജെപി ആരോപിച്ചു.
സ്വാതന്ത്ര്യ സമരത്തിലും ശേഷവും വിവിധ മേഖലകളിൽ രാജ്യത്തിന്റെ മുൻനിരയിലുള്ളവരെ അപമാനിക്കുന്ന പരാമർശമാണിത്. ഇന്ത്യയിലെ അതിപ്രധാന സംസ്ഥാനങ്ങളിലൊന്നാണ് കർണാടകയെന്നും ബിജെപി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ, കോൺഗ്രസിന്റെ റജിസ്ട്രേഷൻ റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…