Featured

ഇസ്ലാമികഭരണം സ്ഥാപിക്കൽ ഇനി കിനാവ് മാത്രം !

മുസ്ലിം ലീഗ് രാജ്യത്ത് ഇനി നിരോധിത സംഘടന. ജമ്മു കശ്മീരില്‍ മുസ്ലിം ലീഗിന് അതായത് മസ്രത് ആലം വിഭാഗതിനെയാണ് ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ പ്രകാരമാണ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തുവെന്ന കാരണത്തിലാണ് നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ആരും ഉണ്ടാകില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ, സന്ദേശം വ്യക്തമാക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. യുഎപിഎ പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന കാരണത്തിലാണ് നിരോധനമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഈ സംഘടനയും അതിലെ അംഗങ്ങളും ജമ്മു കശ്മീരിലെ ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിരുന്നു, കൂടാതെ ഇവർ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ജമ്മു കശ്മീര്‍യില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു. ഹുറിയത് കോൺഫറൻസിന്റെ ഇടക്കാല ചെയർമാൻ മസാറത്ത് ആലം ആണ് ഇപ്പോൾ സംഘടനക്ക് നേതൃത്വം കൊടുക്കുന്നത്. നേരത്തെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയായിരുന്നു സംഘടനയുടെ നേതാവ്. സയ്യിദ് അലി ഷാ ഗീലാനിയുടെ പിൻഗാമിയായ മസാറത്ത് ആലം നയിക്കുന്ന വിഘടനവാദ പ്രസ്ഥാനമാണ് ജമ്മു കശ്മീർ മുസ്‌ലിം ലീഗ്. കഴിഞ്ഞ 13 വർഷമായി മസാറത്ത് ആലം ജയിലിലാണ്. 2010ൽ കശ്മീർ താഴ്‌വരയിൽ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അതേസമയം, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആരെയും എന്തിനെയും രാജ്യത്ത് വച്ച് പൊറുപ്പിക്കില്ല എന്ന നിലപാട് തന്നെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ടിന് പുറമേ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍.സി.എച്ച്.ആര്‍.ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ എന്നീ സംഘടനകളേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്തായിരുന്നു കേന്ദ്ര സർക്കാരിന്റെ ഈ നടപടി. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കുന്നതാണ്.

admin

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

5 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

6 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

6 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

7 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

7 hours ago