The father was killed by the prison authorities by slow poison; An investigation is needed and the court will be approached for justice; Mukhtar Ansari's son with the allegation
ലക്‌നൗ: തടവിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മുക്താർ അൻസാരി മരിച്ചതിന് പിന്നാലെ ജയിൽ അധികൃതർക്കെതിരെ ആരോപണവുമായി മകൻ ഉമർ അൻസാരി. സ്ലോ പോയിസൺ നൽകി ജയിൽ അധികൃതർ മുക്താർ അൻസാരിയെ കൊലപ്പെടുത്തിയതാണെന്നാണ് ഉമർ പറയുന്നത്. പിതാവിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഉമർ പറഞ്ഞു.
പിതാവിന്റെ മരണത്തെക്കുറിച്ച് യാതൊരു വിവരവും തന്നെ അധികൃതർ അറിയിച്ചിട്ടില്ല. പിതാവിന്റെ മരണവാർത്തയും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയായിരുന്നു. രണ്ട് ദിവസം മുൻപ് പിതാവിനെ കാണാൻ ജയിലിൽ എത്തിയിരുന്നു. എന്നാൽ തന്നെ കാണാൻ അനുവദിച്ചിരുന്നില്ല. പിതാവിനെ സ്ലോ പോയിസൺ വഴി പോലീസ് കൊലപ്പെടുത്തിയതാണ്. ഇതേക്കുറിച്ച് താൻ നേരത്തെയും വെളിപ്പെടുത്തിയിരുന്നു. ഈ മാസം 19 ന് രാത്രി ഭക്ഷണത്തിൽ നിന്നും അദ്ദേഹത്തിന് വിഷബാധയേറ്റിരുന്നു. പിതാവിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. നിയമവ്യവസ്ഥയിൽ തങ്ങൾക്ക് പൂർണ വിശ്വാസം ഉണ്ട്. നീതി ലഭിക്കുമെന്നും ഉമർ വ്യക്തമാക്കി.
ഇന്ന് അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. ഉച്ചയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടുമെന്നാണ് കരുതുന്നത്. ഇതിന് ശേഷം മൃതദേഹം സംസ്‌കരിക്കും. അഞ്ച് ഡോക്ടർമാരുടെ സംഘമാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുക എന്നും ഉമർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മുക്താർ അൻസാരി മരിച്ചത്. വൈകീട്ട് നോമ്പ് മുറിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച അദ്ദേഹം അൽപ്പ സമയത്തിനുള്ളിൽ മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…