India

മുഖ്യമന്ത്രിക്കസേരക്കുവേണ്ടി പോര് തുടരുന്നു; ഡി.കെ ശിവകുമാറിനെ വീണ്ടും ദില്ലിയിലേയ്ക്ക് വിളിപ്പിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം

കർണാടകയിൽ മുഖ്യമന്ത്രി ആരെന്നുള്ള ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്.മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.മുഖ്യമന്ത്രിപദത്തെച്ചൊല്ലി ഇടഞ്ഞു നില്‍ക്കുന്ന ഡി കെ ശിവകുമാര്‍ മുന്‍ നിലപാട് മാറ്റി ചര്‍ച്ചകള്‍ക്കായി ഇന്ന് ദില്ലിയിലെത്തും.ഇന്നുതന്നെ ദില്ലിയിൽ എത്താനാണ് ദേശീയ നേതൃത്വം നിർദ്ദേശിച്ചിട്ടുള്ളത്.ദില്ലിയിലെത്താൻ തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഡി കെ ശിവകുമാർ തന്റെ ദില്ലി യാത്ര നാടകീയമായി റദ്ദാക്കിയിരുന്നത്. ഡി കെ ശിവകുമാറുമായി സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർ ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

എഐസിസി നിരീക്ഷകര്‍ ഇന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ചര്‍ച്ച നടത്തും. പിന്നീട് സിദ്ധരാമയ്യ, ശിവകുമാര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. ഗാന്ധി കുടുംബവുമായി കൂടിയാലോചിച്ചശേഷമാകും മുഖ്യമന്ത്രി പദത്തില്‍ ഖര്‍ഗെ തീരുമാനം പ്രഖ്യാപിക്കുക.ബംഗലൂരുവില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ 85 പേര്‍ സിദ്ധരാമയ്യയെ പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 45 എംഎല്‍എമാരാണ് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായം അറിയിച്ചത്. ആറു എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടും അറിയിച്ചുവെന്നാണ് നിരീക്ഷകര്‍ ഖാര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം വലിയ സംഘർഷ സാധ്യതകളും മുന്നിൽ കാണുന്നുണ്ട്.മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള മൽപിടിത്തത്തിന്റെ എല്ലാ ലക്ഷണങ്ങളും തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വ്യക്തമായിട്ടുണ്ട്.

B4 Admin

Recent Posts

കലാലയ രാഷ്ട്രീയ വിലക്ക്. കരട് മാര്‍ഗരേഖ വിവാദത്തില്‍. അമര്‍ഷം പുകഞ്ഞ് ക്യാമ്പസുകള്‍, പ്രതിരോധത്തില്‍ സര്‍വകലാശാല

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…

1 hour ago

എഐയും ഡാറ്റാ സെന്ററുകളും ഇനി പരസ്പരം വളർത്തും. അന്താരാഷ്ട്ര ശ്രദ്ധ നേടി മലയാളി ഗവേഷകന്റെ പഠനം

ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…

2 hours ago

അമൃതകീര്‍ത്തി പുരസ്‌കാര നിറവില്‍ പി എസ് ശ്രീധരന്‍ പിള്ള. സമര്‍പ്പണം സെപ്റ്റംബര്‍ 26ന്

കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…

16 hours ago

മാളികയിലെ വിദേശമദ്യ വേട്ട. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ പൂട്ടാന്‍ എക്സൈസിന്റെ കയ്യിലെ ആയുധങ്ങള്‍ എന്തൊക്കെ ?

വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…

16 hours ago

എതിരാളികളുടെ നുണ പ്രചാരങ്ങള്‍ നിഷ്പ്രഭം. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ദില്ലി സര്‍വകലാശാലയുടെ അമരത്തേക്ക്. ആരാണ് യഷ് ദബാസ്?

ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…

17 hours ago

നവഭാരതത്തിന്റെ കായിക കുതിപ്പിന് നഗോയയിൽ ഉജ്ജ്വല തുടക്കം; പുതിയ മെഡൽ ചരിത്രം കുറിക്കാൻ ഏഷ്യൻ ഗെയിംസ് വേദിയിൽ അണിനിരന്ന് ഇന്ത്യൻ സംഘം

ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…

17 hours ago