ഗ്യാൻവ്യാപി മസ്ജിദ്, ആദ്യദിന സർവേയിൽ ലഭിച്ച ഹൈന്ദവ ബിംബങ്ങൾ
ലക്‌നൗ: ഗ്യാൻവ്യാപിയിൽ ഇന്നലെ നടന്ന സർവേയിൽ ഹൈന്ദവ ക്ഷേത്രം നിന്ന സ്ഥലത്ത് പിന്നീട് മസ്ജിദ് ഉണ്ടെന്നുള്ള തെളിവുകൾ കണ്ടെടുത്തു. ഗ്യാൻവ്യാപി സമുച്ചയത്തിന്റെ ചുവരുകളിലും തൂണുകളിലും കൊത്തിവച്ചിരിക്കുന്ന ഹൈന്ദവ ബിംബങ്ങളായ ത്രിശൂലം, സ്വസ്തിക, മണി, പുഷ്പം എന്നിവയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സർവേയിൽ ഇന്നലെ കണ്ടെടുത്തത്. ഇതോടെ ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് മസ്ജിദ് നിർമ്മിച്ചിരിക്കുകയാണ് എന്ന വാദത്തിന് ബലമേറുകയാണ്.1669-ൽ ഔറംഗസേബ് ഗ്യാൻവ്യപിയിൽ ഉണ്ടായിരുന്ന ശിവക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് മസ്ജിദ് പണിയുകയായിരുന്നു എന്നാണ് കരുതുന്നത്. ഗ്യാൻവ്യാപിയിൽ പുരാവസ്തുവകുപ്പിന്റെ പരിശോധന 2-ാം ദിനവും തുടരുകയണ്.
സർവ്വേ നടത്താനുള്ള അനുമതി നൽകിയ കോടതി വിധിയെ തുടർന്ന് കനത്ത സുരക്ഷയോടെയാണ് എഎസ്‌ഐ സംഘം സർവ്വേ നടത്തുന്നത്. ആദ്യ ദിനം ചുവരുകളിലും താഴികക്കുടങ്ങളിലും തൂണുകളിലുമുള്ള ബിംബങ്ങളാണ് പരിശോധിച്ചത്. ഓരോ ആലേഖനങ്ങളുടെയും നിർമ്മാണ ശൈലി, പൗരാണികത എന്നിവ രേഖപ്പെടുത്തുകയും, താഴികക്കുടങ്ങളിലും തൂണുകളിലും കൊത്തിയ രൂപങ്ങൾ സർവേയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏഴ് മണിക്കൂറോളം നീണ്ട ആദ്യ ദിന സർവേയിൽ സമുച്ചയത്തിന്റെ നാല് മൂലകളിലും ഡയൽ ടെസ്റ്റ് സൂചകങ്ങൾ സ്ഥാപിക്കുകയും സമുച്ചയത്തിന്റെ വിവിധ ഭാഗങ്ങളുടെ ആഴവും ഉയരവും അളക്കുകയും ചെയ്തു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…