കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമാകുന്ന എമർജൻസിയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ടു. കങ്കണ റണാവത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയായി ശ്രേയസ് തല്‍പാഡെ എത്തും. ഝാൻസി റാണിയായും തലൈവി ജയലളിതയായും സ്ക്രീനിൽ തിളങ്ങിയ കങ്കണ റണാവത്ത് ഇത്തവണ രാജ്യത്തെ ഏറ്റവും ശക്തയായ വനിതയായ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്.
ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ താരം തന്നെയാണ് തൻ്റെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിയായി കങ്കണയും ജയപ്രകാശ് നാരായണനായി അനുപം ഖേറും എത്തുന്നു.കങ്കണ ചിത്രത്തിന്റെ ഒരു ടീസർ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
കങ്കണ റണാവത്ത് സംവിധാനം ചെയ്ത് നിര്‍മ്മിക്കുന്ന ചിത്രമാണ് എമര്‍ജന്‍സി. ശ്രേയസ് തല്‍പാഡെ ചിത്രത്തിന്റെ അഭിനേതാക്കളില്‍ ചേരുന്നതിനെക്കുറിച്ച് കങ്കണ സ്ഥിരീകരിച്ചിരുന്നു. ഇന്ദിരാഗാന്ധി ആദ്യമായി പ്രധാനമന്ത്രിയായപ്പോള്‍ അന്നത്തെ യുവ നേതാവായ അടല്‍ ബിഹാരി വാജ്‌പേയിയെയാണ് ശ്രേയസ് തല്‍പാഡെ അവതരിപ്പിക്കുന്നത്. അടിയന്തരാവസ്ഥയുടെ നായകന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.
”ഒരു ബഹുമുഖ നടനായ ശ്രേയസ് തല്‍പാഡെയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ട്. അടല്‍ ബിഹാരി വാജ്‌പേയിയുടെ വേഷത്തിലെ അദ്ദേഹത്തിന്റെ പ്രകടനം അവിസ്മരണീയമായ ഒന്നായിരിക്കുമെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു. ഈ സുപ്രധാന വേഷം ചെയ്യാന്‍ അദ്ദേഹത്തെപ്പോലെ ശക്തനായ ഒരു നടനെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്” – കങ്കണ റണാവത്ത് പറഞ്ഞു.
കങ്കണ റണാവത്ത് രാജ്യത്തെ ഏറ്റവും വൈവിധ്യമാര്‍ന്നതും മികച്ചതുമായ നടിമാരില്‍ ഒരാളാണ് എന്ന് വിളിച്ച ശ്രേയസ്, അടല്‍ ബിഹാരി വാജ്‌പേയിയെ എമര്‍ജന്‍സി എന്ന സിനിമയില്‍ അവതരിപ്പിക്കുന്നത് ഒരു പദവിയും വലിയ ഉത്തരവാദിത്തവുമാണെന്ന് പറഞ്ഞു. അടിയന്തരാവസ്ഥ എന്ന സിനിമ കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്നത് അഭിമാനകരമാണ്. ഞാന്‍ സന്തോഷവാനാണ്. മുഴുവന്‍ ടീമിനും ആശംസകള്‍ ശ്രേയസ് തല്‍പാഡെ പറഞ്ഞു.
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…