ഡോ.മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകളിൽ നിന്ന്
ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ നിഗംബോധ് ഘാട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രപത് ദ്രൗപദി മുർമുവും പ്രധാനമന്ത്രി മോദിയും മൻമോഹൻസിംഗിന് അന്തിമോപചാരമർപ്പിച്ചു. മൻമോഹൻ അമർ രഹേ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ മുൻപ്രധാനമന്ത്രിക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്.
രാവിലെ എഐസിസി ആസ്ഥാനത്ത പൊതുദർശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. കോണ്‍ഗ്രസ് അധ്യദ്ധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, സംസ്ഥാന തല നേതാക്കൾ തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു.
വെള്ളിയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ മൻമോഹൻ സിംഗിന്റെ സ്മാരകത്തിനായി സർക്കാർ സ്ഥലം അനുവദിക്കുമെന്ന് അറിയിച്ചു.
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, മുൻ അഫ്ഗാൻ പ്രസിഡൻ്റ് ഹമീദ് കർസായി, മാലിദ്വീപ് മുൻ പ്രസിഡൻ്റ് മുഹമ്മദ് നഷീദ് തുടങ്ങിയ നിരവധി ലോകനേതാക്കൾ മുൻപ്രധാനമന്ത്രിക്ക് അനുശോചനം രേഖപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…
ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…