The gate of an unoccupied house was stolen; Babul Islam, a native of Assam, was arrested while trying to steal the gate of another house in a similar manner.
പറവൂർ: ആൾത്താമസമില്ലാത്ത വീടിന്റെ ഗേറ്റ് മോഷ്ടിക്കുന്ന അസം സ്വദേശി ഒടുവിൽ പിടിയിൽ. അസം ഗിലാനി കാന്തപുരയിൽ ബാബുൽ ഇസ്ലാമാണ് (25) പിടിയിലായത്. കഴിഞ്ഞ 13-നാണ് മോഷണം നടന്നത്. തോന്ന്യകാവ് പുക്കാട്ട് റോഡിൽ അരവിന്ദാക്ഷ പ്രഭുവിന്റെ വീടിന്റെ ഗേറ്റ് ഇയാൾ പകൽ
പൊളിച്ചെടുത്ത് ചെറിയ ഉന്തുവണ്ടിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. സമീപത്തെ വീടിന്റെ സി.സി ടി.വി കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
ഞായറാഴ്ച രാവിലെ ആൾത്താമസമില്ലാത്ത മറ്റൊരു വീടിന്റെ ഗേറ്റ് സമാന രീതിയിൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു. ശേഷം പോലീസിന് ഇയാളെ കൈമാറുകയായിരുന്നു. പൊളിച്ചെടുത്ത ഗേറ്റ് വഴിക്കുളങ്ങരയിലെ ഒരു ആക്രിക്കടയിലാണ് ഇയാൾ വിറ്റത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…