The girls' mother says that the case of the sisters' death in mysterious circumstances in Walayar is being attempted to be sabotaged again. .
പാലക്കാട് :വാളയാറിൽ ദുരൂഹസാഹചര്യത്തിൽ സഹോദരിമാർ മരിച്ച കേസ് വീണ്ടും അട്ടിമറിക്കാൻ ശ്രമമെന്ന് പെൺകുട്ടികളുടെ അമ്മ. അഡ്വ.അനൂപ് കെ ആന്റണിയെ പ്രോസിക്യൂട്ടറായി നിയമിച്ചതിൽ ആശങ്കയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.ഈ പ്രോസിക്യൂട്ടറിൽ നിന്ന് കുടുംബത്തിന് നീതി കിട്ടില്ലെന്നും പുതിയ പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറയുന്നു.ഈ മാസം രണ്ടിനാണ് വാളയാർ കേസിലെ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ അനൂപ് ആന്റണിയെ സർക്കാർ നിയമിച്ചത്.
ആദ്യ സിബിഐ സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻമേൽ നിരവധി തവണ കോടതി നടപടികൾ ഉണ്ടായിട്ടും ഹാജരാകാതിരുന്ന പ്രോസിക്യൂട്ടർ, വീണ്ടുമെത്തുന്നതിലാണ് കുടുംബത്തിനും സമരസമിതിക്കും ആശങ്ക.പെൺകുട്ടികൾ അപമാനഭാരത്താൽ ആത്മഹത്യ ചെയ്തുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് അതേപടി പ്രോസിക്യൂട്ടർ സിബിഐക്ക് വേണ്ടി കോടതിയിൽ സമർപ്പിച്ചെന്നും, ഈ പ്രോസിക്യൂട്ടറിൽ നിന്ന് കുടുംബത്തിന് നീതി കിട്ടില്ലെന്നുമാണ് വാളയാർ പെൺകുട്ടികളുടെ അമ്മ പറയുന്നത്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…