Kerala

മദ്യനികുതി കൂട്ടുന്നതിൽ സർക്കാരും ഗവർണറും ഒന്നിച്ചു!മദ്യനികുതി വർധന ബിൽ അംഗീകരിച്ച് ഗവർണർ

തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വിൽപന നികുതിയിൽ 4% വർധന വരുത്തുന്നതിനുള്ള നിയമഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വച്ചു. വിജ്ഞാപനം ഇറങ്ങിയ ശേഷം മദ്യ വില വർധിപ്പിക്കും.

അതേസമയം സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്ന സർവകലാശാലാ നിയമഭേദഗതി ബിൽ രാജ്ഭവനിൽ എത്തിയില്ല.

ഇന്നലെ കണ്ണൂരിലേക്കു പോയ ഗവർണർ പിന്നീട് ഡൽഹിക്കു തിരിക്കും. 20നു കോഴിക്കോട്ടാണു മടങ്ങിയെത്തുക. ഇതിനിടെ ബില്ലുകൾ രാജ്ഭവനിൽ എത്തിയാൽ അദ്ദേഹത്തിന് ഓൺലൈനായി പരിശോധിച്ചു തീരുമാനമെടുക്കാൻ സാധിക്കും.

മദ്യത്തിന്റെ വിൽപന നികുതിയിൽ 4 ശതമാനത്തിനൊപ്പം ബവ്റിജസ് കോർപറേഷന്റെ (ബവ്കോ) കൈകാര്യച്ചെലവിനത്തിൽ ഒരു ശതമാനം തുകയും ഉയർത്തിയിരുന്നു. ബവ്കോ കൈകാര്യച്ചെലവ് തുക ഉയർത്താൻ സർക്കാർ ഉത്തരവ് മതി. വിൽപന നികുതി വർധനയ്ക്കാണു ബിൽ അവതരിപ്പിച്ചത്. ഇതോടെ വിദേശമദ്യത്തിന്റെ നികുതി 251 ശതമാനമായി

anaswara baburaj

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

3 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

3 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

4 hours ago